Site icon onlinekeralanews.com

നിയന്ത്രണം വിട്ട‌ കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് അപകടം, പ്രശസ്‌ത നടിയ്‌ക്ക് ദാരുണാന്ത്യം


ജയ്‌പൂർ: നിയന്ത്രണംവിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ് നടിയ്‌ക്ക് ദാരുണാന്ത്യം. രാജസ്ഥാനിലെ ജയ്‌പൂരിൽ ഷിപ്ര പാത്ത് റോഡിൽ ഇന്നലെ രാത്രി 11.30ഓടെയായിരുന്നു സംഭവം. നടിയും മോഡലുമായ ഹർഷിൽ കാലിയക്കാണ് (30) ദാരുണാന്ത്യം ഉണ്ടായത്. ഹർഷിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി ഡിവൈഡറിൽ ഇടിച്ച് കാർ ഇടതുവശത്തേക്ക് മറിഞ്ഞുവീണതിന്റെ ദൃശ്യങ്ങൾ സിസിടിവി ക്യാമറയിൽ നിന്നും ലഭിച്ചിട്ടുണ്ട്. അപകടത്തിന്റെ ശബ്‌ദം കേട്ട് പ്രദേശവാസികൾ ഉടൻ ഓടിയെത്തി ഹർഷലിനെ വേഗം അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചു. എന്നാൽ തലയ്‌ക്ക് ഗുരുതര പരിക്കേറ്റ ഹർഷിൽ അപ്പോഴേക്കും മരിച്ചിരുന്നു.അമിതവേഗമാണോ മറ്റ് വാഹനങ്ങളെ മറികടക്കുമ്പോഴാണോ അപകടമുണ്ടായതെന്ന് വ്യക്തമല്ല. ഇക്കാര്യം കണ്ടെത്തുമെന്ന് പൊലീസ് അറിയിച്ചു, പോസ്റ്റ്‌മോർട്ടത്തിന് ശേഷം നടിയുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. അഭിനയത്തിലും മോഡലിംഗിലും കൂടി കരിയർ കെട്ടിപ്പടുത്ത ഹർഷിൽ അഭിനയിച്ച ക്രൈം നെക്‌സ്റ്റ് ഡോർ വെബ്‌സീരീസ് ശ്രദ്ധേയമാണ്. രാജസ്ഥാനി ഗാന ആൽബങ്ങളിലും അഭിനയിച്ചു. വാർത്താ ചാനലിൽ ആങ്കറായും ശ്രദ്ധേയ പ്രകടനം പുറത്തെടുത്തു. അപകടത്തിൽ നടി പകുതിഭാഗം പുറത്തേക്ക് തെറിച്ചുവന്ന നിലയിലായിരുന്നു.


Source link

Exit mobile version