ദിയയ്ക്കും അശ്വിനും ഡല്‍ഹിയിൽ വിവാഹ റിസപ്‌ഷൻ; അതിഥികളായി പ്രതിരോധ മന്ത്രി അടക്കമുള്ളവർ | Diya Krishna & Ashwin
ദിയയ്ക്കും അശ്വിനും ഡല്‍ഹിയിൽ വിവാഹ റിസപ്‌ഷൻ; അതിഥികളായി പ്രതിരോധ മന്ത്രി അടക്കമുള്ളവർ
മനോരമ ലേഖകൻ
Published: September 13 , 2024 03:10 PM IST
Updated: September 13, 2024 03:22 PM IST
1 minute Read
ഡൽഹിയിൽ നിന്നുളള വിവാഹ റിസപ്‌ഷനിൽ നിന്നും
ദിയ കൃഷ്ണയ്ക്കും അശ്വിനും ഡൽഹിയിൽ വിവാഹ റിസപ്ഷൻ. ബിജെപിയുടെ ഡൽഹിയിലെ കേന്ദ്ര നേതാക്കൾക്കു വേണ്ടിയാണ് കൃഷ്ണകുമാർ പ്രത്യേക വിവാഹ റിസപ്‌ഷൻ സംഘടിപ്പിച്ചത്. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങിനൊപ്പമുള്ള ചിത്രം ദിയ പങ്കുവച്ചിട്ടുണ്ട്. ബിജെപി മീഡിയ റിലേഷന്‍ മാനേജര്‍ നീല്‍കാന്ത് ബക്ഷിയും വിവാഹ റിസപ്‌ഷനിൽ നിന്നുള്ള ചിത്രം പങ്കുവച്ചിരുന്നു.
ഡിന്നര്‍ റിസപ്ഷന്‍ അറ്റ് ഡല്‍ഹി എന്ന ക്യാപ്ഷനോടെ ഒരു റീൽ വിഡിയോ ദിയ പോസ്റ്റ് ചെയ്തിരുന്നു. വിഡിയോയിൽ ദിയ കൃഷ്ണ, ഭർത്താവ് അശ്വിൻ ഗണേഷ് എന്നിവർക്കൊപ്പം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഉണ്ട്. മനോഹരമായ ലൊക്കേഷനിൽ പ്രണയാതുരമായ രംഗങ്ങളിൽ ദിയയും അശ്വിനും മുഴുകുന്നതും ഇതിൽ കാണാം.
ദിയ കൃഷ്ണയുടെ വിവാഹത്തിന് കേന്ദ്ര നേതാക്കൾക്കും കൃഷ്ണകുമാർ ക്ഷണക്കത്ത് നൽകിയിരുന്നു. വിവാഹത്തിൽ കണ്ടത് കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ ഭാര്യ രാധികയെ ആയിരുന്നു. അധികം ആരെയും വിളിച്ചുചേർക്കാതെയാണ് കൃഷ്ണകുമാർ വിവാഹത്തിന്റെ താലികെട്ടൽ ചടങ്ങ് പൂർത്തിയാക്കിയത്.
സെപ്റ്റംബർ 5നായിരുന്നു ദിയ കൃഷ്ണ- അശ്വിൻ ഗണേഷ് വിവാഹം. വിവാഹത്തിന്റെ മുഴുവൻ ചിലവും വഹിച്ചത് ദിയ തന്നെയാണ്. അതിനാൽ തന്നെ എല്ലാം ദിയയുടെ ഇഷ്ടത്തിനാണ് ചെയ്തതെന്ന് പിതാവ് കൃഷ്ണകുമാർ പറഞ്ഞിരുന്നു. ദിയയുടെ ഇത്തരമൊരു പ്രവർത്തിക്ക് പലയിടങ്ങളിൽ നിന്നും അഭിനന്ദനം ലഭിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദിയ കൃഷ്ണ തിരുവനന്തപുരത്ത് ആഭരണങ്ങളുടെ ഒരു ഓൺലൈൻ ബിസിനസ് നടത്തിവരികയാണ്. ഭർത്താവ് അശ്വിൻ ഗണേഷ് സോഫ്റ്റ്‌വെയർ മേഖലയിൽ തൊഴിൽ ചെയ്യുന്നു. തിരുവനന്തപുരത്ത് താമസമാക്കിയ തമിഴ് പശ്ചാത്തലം ഉള്ള കുടുംബത്തിലെ അംഗമാണ് അശ്വിൻ. സൗഹൃദം പ്രണയത്തിലേക്കും പ്രണയം വിവാഹത്തിലേക്കും വഴിമാറുകയായിരുന്നു.
English Summary:
Inside Diya Krishna & Ashwin’s Star-Studded Delhi Reception
7rmhshc601rd4u1rlqhkve1umi-list 1spt56ra1c5jcjuht3g5koii2j mo-entertainment-movie-diya-krishnakumar mo-entertainment-common-malayalammovienews mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie
Source link