തിരുവനന്തപുരം: സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തെ തുടർന്ന് എ.കെ.ജി സെന്ററിൽ അദ്ദേഹത്തിന്റെ ഛായാച്ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തി.വിയോഗവാർത്തയറിഞ്ഞ് പാർട്ടി പതാക താഴ്ത്തിക്കെട്ടുകയും ചെയ്തു.സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ,മന്ത്രിമാരായ ജി.ആർ.അനിൽ,കെ.എൻ. ബാലഗോപാൽ,മുഹമ്മദ് റിയാസ്, എൽ.ഡി.എഫ് കൺവീനർ ടി.പി.രാമകൃഷ്ണൻ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ , തുടങ്ങി നിരവധി നേതാക്കൾ പുഷ്പാർച്ചനയിൽ പങ്കെടുത്തു.മുഖ്യമന്ത്രി പിണറായി വിജയനും സെക്രട്ടേറിയറ്റ് അംഗങ്ങളടക്കമുള്ള നേതാക്കളും അന്ത്യാഞ്ജലിയർപ്പിക്കാൻ ഇന്ന് ഡൽഹിക്ക് തിരിക്കും.
Source link