നസ്‍ലിന്റെ നായികയായി കല്യാണി; നിർമാണം ദുൽഖർ
നസ്‍ലിന്റെ നായികയായി കല്യാണി; നിർമാണം ദുൽഖർ | Naslen Kalyani Priyadarshan
നസ്‍ലിന്റെ നായികയായി കല്യാണി; നിർമാണം ദുൽഖർ
മനോരമ ലേഖകൻ
Published: September 13 , 2024 09:14 AM IST
1 minute Read
കല്യാണി പ്രിയദർശൻ, നസ്‌ലിൻ, ദുൽഖർ സൽമാൻ
ദുൽഖർ സൽമാൻ നിർമിക്കുന്ന ചിത്രത്തിൽ നസ്‍ലിൻ നായകനാകുന്നു. കല്യാണി പ്രിയദർശൻ നായികയാകുന്ന സിനിമയുടെ പൂജ കഴിഞ്ഞ ദിവസം നടന്നു. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസ് നിർമിക്കുന്ന ഏഴാമത്തെ ചിത്രമാണിത്. രചനയും സംവിധാനം നിർവഹിക്കുന്നത് അരുൺ ഡൊമിനിക്.
എല്ലാ പുതിയ തുടക്കവും പോലെ ഈ ചിത്രവും വളരെ സ്പെഷൽ ആണെന്നും, ചെറിയൊരു ഇടവേളയ്ക്കു ശേഷം ആവേശകരമായ ഒരു ചിത്രത്തിൻ്റെ നിർമാണമാണ് തങ്ങൾ ആരംഭിച്ചിരിക്കുന്നതെന്നും ദുൽഖർ സൽമാൻ തൻ്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ കുറിച്ചു. എല്ലാവരുടെയും പ്രാർത്ഥനയും പിന്തുണയും ഒപ്പം ഉണ്ടാകണം എന്നും അദ്ദേഹം അഭ്യർഥിച്ചു.
ഛായാഗ്രഹണം നിമിഷ് രവി, എഡിറ്റർ ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷനൽ സ്ക്രീൻപ്ലേ ശാന്തി ബാലചന്ദ്രൻ.
പ്രൊഡക്ഷൻ ഡിസൈനർ ബംഗ്ലാൻ, കലാസംവിധായകൻ ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ് രോഹിത് കെ. സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ യാനിക്ക് ബെൻ, പ്രൊഡക്ഷൻ കൺട്രോളർ റിനി ദിവാകർ, വിനോഷ് കൈമൾ, ചീഫ് അസോ. സുജിത്ത് സുരേഷ്, പിആർഒ ശബരി.
English Summary:
Dulquer Salmaan’s Wayfarer Films announces new movie featuring Kalyani Priyadarshan and Naslen
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-naslenkgafoor mo-entertainment-movie-kalyanipriyadarshan mo-entertainment-movie-dulquersalmaan f3uk329jlig71d4nk9o6qq7b4-list 1d1vs2pu40r6nro1ef3jdi97n4
Source link