KERALAMLATEST NEWS

ഗവർണർക്ക് മറുപടി നൽകാതെ സർക്കാർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും രാഷ്ട്രീയ നേതാക്കളുടെയും മാദ്ധ്യമ പ്രവർത്തകരുടെയും ഫോൺ എ.ഡി.ജി.പി എം.ആർ.അജിത്കുമാറിന്റെ നേതൃത്വത്തിൽ ചോർത്തിയെന്ന പി.വി.അൻവർ എം.എൽ.എയുടെ ആരോപണത്തിൽ സ്വീകരിച്ച നടപടികൾ അറിയിക്കാനുള്ള ഗവർണറുടെ കത്തിന് സർക്കാർ മറുപടി നൽകിയില്ല. അടിയന്തരമായി മറുപടി നൽകാനായിരുന്നു നിർദ്ദേശം.

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ ഉച്ചയ്ക്ക് ഡൽഹിയിലേക്ക് പോയി. 17നേ തിരിച്ചെത്തൂ. സീതാറാം യെച്ചൂരിക്ക് അന്ത്യാഞ്ജലിയർപ്പിക്കാൻ മുഖ്യമന്ത്രി ഡൽഹിയിലേക്ക് പോവും. ഓണാവധിക്ക് ശേഷമേ ഇനി ഗവർണർക്ക് മറുപടി നൽകാനിടയുള്ളൂ.


Source link

Related Articles

Back to top button