KERALAMLATEST NEWS

സുജിത്ത് ദാസിനെ സി.ബി.ഐ ചോദ്യം ചെയ്തു

തിരുവനന്തപുരം: താനൂർ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് മുൻ എസ്.പി സുജിത്ത് ദാസിനെ സി.ബി.ഐ ചോദ്യം ചെയ്തതായി സൂചന. തിരുവനന്തപുരത്തെ ഓഫീസിൽ വിളിച്ചുവരുത്തിയാണ് ചോദ്യം ചെയ്തത്. പി.വി. അൻവർ എം.എൽ.എയുമായുള്ള ഫോൺ സംഭാഷണത്തിന്റെ പശ്ചാത്തലത്തിലാണിത്. കഴിഞ്ഞ വർഷം ആഗസ്റ്റ് 1നാണ് മലപ്പുറം താനൂരിൽ പൊലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി എന്ന യുവാവ് മരിച്ചത്. കസ്റ്റഡി മർദ്ദനമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് എസ്.പിയുടെ പ്രത്യേക സംഘത്തിലെ അംഗങ്ങളും സിവിൽ പൊലീസ് ഓഫീസർമാരുമായ ജിനേഷ്,​ ആൽബിൻ അഗസ്റ്റിൻ,​ അഭിമന്യു,​ വിപിൻ എന്നിവരെ സി.ബി.ഐ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.


Source link

Related Articles

Back to top button