WORLD

ക്വാഡ് ഉച്ചകോടി; യു.എസ് ആതിഥേയത്വം വഹിക്കും


ന്യൂഡൽഹി: നാലാമത് ക്വാഡ് ഉച്ചകോടി യു.എസ്സിലെ ഡെലവെയറിൽ സെപ്റ്റംബർ 21-ന് നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ എന്നിവർ പങ്കെടുക്കും. ഇന്ത്യ, അമേരിക്ക, ഓസ്‌ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ക്വാഡ് അഥവാ ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ്. ഇന്ത്യ-പസഫിക് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ, രാജ്യങ്ങൾക്കിടയിലെ നയതന്ത്രബന്ധം ശക്തിപ്പെടുത്തൽ, ആരോ​ഗ്യസുരക്ഷ, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ വിഷയങ്ങൾ യോ​ഗത്തിൽ ചർച്ചയാകും.


Source link

Related Articles

Back to top button