ഗാസ സ്കൂളിൽ ആക്രമണം; യുഎൻ ജീവനക്കാർ അടക്കം 18 പേർ മരിച്ചു


ക​​​യ്റോ: ഗാ​​​സ​​​യി​​​ലെ സ്കൂ​​​ളി​​​ലു​​​ണ്ടാ​​​യ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ പ​​​ല​​​സ്തീ​​​ൻ അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യു​​​ള്ള യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ ആ​​​റു ജീ​​​വ​​​ന​​​ക്കാ​​​ർ അ​​​ട​​​ക്കം 18 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. നു​​​സെ​​​യ്റ​​​ത്ത് അ​​​ഭ​​​യാ​​​ർ​​​ഥി ക്യാ​​​ന്പി​​​ലെ അ​​​ൽ​​​ജ​​​വൂ​​​നി സ്കൂ​​​ളി​​​ൽ ബു​​​ധ​​​നാ​​​ഴ്ച ര​​​ണ്ടു ത​​​വ​​​ണ വ്യോ​​​മാ​​​ക്ര​​​മണം ഉ​​​ണ്ടാ​​​യെ​​​ന്ന് യു​​​എ​​​ൻ ഏ​​​ജ​​​ൻ​​​സി അ​​​റി​​​യി​​​ച്ചു. യു​​​ദ്ധം മൂ​​​ലം അ​​​ഭ​​​യാ​​​ർ​​​ഥി​​​ക​​​ളാ​​​യ 12,000 പ​​​ല​​​സ്തീ​​​ൻ​​​കാ​​​ർ സ്കൂ​​​ൾ​​വ​​​ള​​​പ്പി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യി​​​ട്ടു​​​ണ്ട്. തീ​​​വ്ര​​​വാ​​​ദി​​​ക​​​ളെ ല​​​ക്ഷ്യ​​​മി​​​ട്ട് കൃ​​​ത്യ​​​ത​​​യോ​​​ടെ​​​യു​​​ള്ള ആ​​​ക്ര​​​മ​​​ണ​​​മാ​​​ണു ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് ഇ​​​സ്ര​​​യേ​​​ൽ വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു. ഗാ​​​സാ യു​​​ദ്ധ​​​ത്തി​​​ൽ ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ യു​​​എ​​​ൻ ജീ​​​വ​​​ന​​​ക്കാ​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ന്ന ആ​​​ക്ര​​​മ​​​ണ​​​മാ​​​ണി​​​ത്. മ​​​രി​​​ച്ച​​​വ​​​രി​​​ൽ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 18 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യു​​​മു​​​ണ്ടാ​​​യി. അ​​​ഞ്ചാം ത​​​വ​​​ണ​​​യാ​​​ണ് ഇ​​​തേ സ്കൂ​​​ൾ ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. സ്കൂ​​​ളി​​​ൽ ഹ​​​മാ​​​സി​​​ന്‍റെ കേ​​​ന്ദ്രം പ്ര​​​വ​​​ർ​​​ത്തി​​​ച്ചി​​​രു​​​ന്നു​​​വെ​​​ന്നും തീ​​​വ്ര​​​വാ​​​ദ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​നു പ​​​ദ്ധ​​​തി​​​യി​​​ട്ട​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്നും ജ​​​ന​​​നാ​​​ശം ഉ​​​ണ്ടാ​​​കാ​​​തി​​​രി​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക​​​ളെ​​​ടു​​​ത്തി​​​രു​​​ന്നു​​​വെ​​​ന്നും ഇ​​​സ്രേ​​​ലി സേ​​​ന പ​​​റ​​​ഞ്ഞു.

ആ​​​ക്ര​​​മ​​​ണ​​​ത്തെ അ​​​പ​​​ല​​പി​​​ക്കു​​​ന്ന​​​താ​​​യി യു​​​എ​​​ൻ സെ​​​ക്ര​​​ട്ട​​​റി ജ​​​ന​​​റ​​​ൽ അ​​​ന്‍റോ​​​ണി​​​യോ ഗു​​​ട്ടെ​​​ര​​​സ് അ​​​റി​​​യി​​​ച്ചു. അം​​​ഗീ​​​ക​​​രി​​​ക്കാ​​​ൻ പ​​​റ്റാ​​​ത്ത കാ​​​ര്യ​​​ങ്ങ​​​ളാ​​​ണ് ഗാ​​​സ​​​യി​​​ൽ ന​​​ട​​​ക്കു​​​ന്ന​​​ത്. അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. ഭീ​​​ക​​​ര​​​ത​​​യ്ക്കെ​​​തി​​​രായ യു​​​ദ്ധ​​​ത്തി​​​ൽ ഇ​​​സ്ര​​​യേ​​​ലി​​​നെ കു​​​റ്റ​​​പ്പെ​​​ടു​​​ത്തുന്ന​​​ത് യു​​​എ​​​ൻ അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്നും, ഹ​​​മാ​​​സ് ഭീ​​​ക​​​ര​​​ർ സ്ത്രീ​​​ക​​​ളെ​​​യും കു​​​ട്ടി​​​ക​​​ളെ​​​യും പ​​​രി​​​ച​​​ക​​​ളാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഇ​​​സ്ര​​​യേ​​​ലി​​​ന്‍റെ യു​​​എ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ഡാ​​​നി ഡാ​​​നോ​​​ൻ മ​​​റു​​​പ​​​ടി ന​​​ല്കി.


Source link
Exit mobile version