ഇന്ത്യൻ സ്വർണ വേട്ട
ചെന്നൈ: സാഫ് ജൂണിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിന്റെ രണ്ടാംദിനം ഇന്ത്യയുടെ സ്വർണ വേട്ട. രണ്ടാംദിനം നടന്ന 10 ഫൈനലുകളിൽ ഒന്‍പതിലും ഇന്ത്യൻ താരങ്ങൾ സ്വർണം സ്വന്തമാക്കി. മൂന്ന് ഇനങ്ങളിൽ പുതിയ റിക്കാർഡ് പിറന്നു. പെണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയിൽ അനിഷ 49.91 മീറ്ററുമായി റിക്കാർഡോടെ സ്വർണം നേടി. അമനത് കംബോജിനാണ് (48.38) ഈയിനത്തിൽ വെള്ളി. പെണ്‍കുട്ടികളുടെ 100 മീറ്റർ ഹർഡിൽസിലും റിക്കാർഡ് സ്വർണം വന്നു. ഉന്നതി അയ്യപ്പയാണ് (13.93) ഇന്ത്യക്കായി സ്വർണത്തിലെത്തിയത്. സബിത തോപ്പൊയ്ക്കാണ് (13.96) വെള്ളി. ആണ്‍കുട്ടികളുടെ ഡിസ്കസ്ത്രോയിൽ ഇന്ത്യയുടെ ഋതിക് (55.64) റിക്കാർഡോടെ സ്വർണത്തിലെത്തി. ഇന്ത്യയുടെ രാമൻ (51.22) വെള്ളി നേടി.
പെണ്‍കുട്ടികളുടെ ലോംഗ്ജംപിൽ പ്രതീക്ഷ യമുന (5.79), ആണ്‍കുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസി ഷാരൂഖ് ഖാൻ (8:26.06), പെണ്‍കുട്ടികളുടെ 3000 മീറ്റർ സ്റ്റീപ്പിൾചേസിൽ പ്രാചി അങ്കുഷ്, ആണ്‍കുട്ടികളുടെ 400 മീറ്ററിൽ ജയ് കുമാർ (46.86), പെണ്‍കുട്ടികളുടെ 400 മീറ്ററിൽ നീരു പഥക് (54.50), ആണ്‍കുട്ടികളുടെ ലോംഗ്ജംപിൽ ജിതിൻ അർജുൻ (7.61) എന്നിവർ സ്വർണം നേടി.
Source link