അന്താരാഷ്ട്ര സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡില്‍
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് പത്തു രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 6,705 രൂപയും പവന് 53,640 രൂപയുമായി. സ്വര്‍ണവില അന്താരാഷ്ട്രതലത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായ ഔണ്‍സിന് 2518 ഡോളറിലാണു വ്യാപാരം നടക്കുന്നത്. ഇന്നലെ 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് ഒരു കിലോഗ്രാമിന് 74,00,000 രൂപയായിരുന്നു. ഇതേ വിലനിലവാരം തുടരുകയാണെങ്കില്‍ സമീപഭാവിയില്‍ ഒരു കിലോഗ്രാം 24 കാരറ്റ് തങ്കക്കട്ടിയുടെ വില ഒരു കോടി രൂപയിലേക്ക് എത്തിയേക്കാം. അന്താരാഷ്ട്ര സ്വര്‍ണവില കൂടുന്നതനുസരിച്ച് രൂപയുടെ വിനിമയനിരക്ക് കൂടുതല്‍ ദുര്‍ബലമാകുകയും ചെയ്യും.
ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്വര്‍ണവില കാര്യമായി കുറയാതെ മുകളിലേക്കുതന്നെയാണെന്ന സൂചനകളാണു വരുന്നതെന്ന് ഓള് ഇന്ത്യ ജം ആന്‍ഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗണ്‍സില്‍ ഡയറക്ടര്‍ അഡ്വ.എസ്. അബ്ദുൾ നാസര്‍ പറഞ്ഞു.

Source link