KERALAMLATEST NEWS

അങ്കണവാടികൾ ക്യാമറ നിരീക്ഷണത്തിലാക്കാൻ ശുപാർശ

ആലപ്പുഴ: അങ്കണവാടികളിൽ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന് വനിതാ ശിശുവികസന വകുപ്പ് ഡയറക്ടറേറ്റ് സർക്കാരിനോട് ശുപാർശ ചെയ്തു. സംസ്ഥാനത്തെ ശിശുപരിപാലന കേന്ദ്രങ്ങളിൽ കുട്ടികൾ മ‌ർദ്ദനത്തിനിരയായ സംഭവങ്ങളെ തുടർന്ന് അങ്കണവാടികളും കിഡ് സെന്ററുകളും ക്യാമറ നിരീക്ഷണത്തിലാക്കണമെന്ന ആവശ്യം ആലപ്പുഴ സ്വദേശിയായ സാമൂഹ്യപ്രവർത്തകനും റിട്ട.റവന്യു ഇൻസ്പെക്ടറുമായ കെ. ചന്ദ്രദാസാണ് മുന്നിൽവച്ചത്. കഴിഞ്ഞവർഷം എറണാകുളം പാലാരിവട്ടത്തെ ഡേ കെയറിൽ ഒന്നര വയസുള്ള കുട്ടിയെ സ്ഥാപന ഉടമയായ സ്ത്രീ മർദ്ദിച്ചതടക്കമുള്ള സംഭവങ്ങൾ വിവാദമായിരുന്നു.

അങ്കണവാടികൾ ക്യാമറാ നിരീക്ഷണത്തിലാക്കുന്നതിലൂടെ കുഞ്ഞുങ്ങളുടെ സുരക്ഷ ഉറപ്പാക്കാനാകുമെന്നും അമിത ഫീസ് നൽകി സ്വകാര്യസ്ഥാപനങ്ങളെ ആശ്രയിക്കുന്ന പ്രവണത മാറുമെന്നും ചന്ദ്രദാസ് പറഞ്ഞു.


Source link

Related Articles

Back to top button