KERALAMLATEST NEWS
പ്രൊഡ്യൂസേഴ്സ് അസോ. ഭരണസമിതി പിരിച്ചുവിടണം: സാന്ദ്ര തോമസ്
കൊച്ചി: താരസംഘടനയായ അമ്മയുടെ ഉപഘടകം പോലെയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭരണസമിതി പിരിച്ചുവിടണമെന്ന് നിർമ്മാതാവ് സാന്ദ്ര തോമസ് ആവശ്യപ്പെട്ടു. ഭാരവാഹികളിൽ പലരും വ്യക്തിതാത്പര്യങ്ങളാണ് സംരക്ഷിക്കുന്നതെന്നും അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു.
വനിതാ നിർമ്മാതാക്കളുടെ പ്രശ്നങ്ങളിൽ സംഘടന കാര്യമായി ഇടപെടുന്നില്ല. വനിതാ നിർമ്മാതാക്കളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗം പ്രഹസനമായി. അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഒരു ചാനലുമായി സഹകരിച്ച് നടത്തിയ പരിപാടിയിൽ ഭൂരിഭാഗം അംഗങ്ങളെയും ക്ഷണിച്ചില്ല. അമ്മയുടെ വിലക്ക് മൂലമാണ് പങ്കെടുപ്പിക്കാതിരുന്നത്. ഹേമ കമ്മിറ്റിക്ക് മുമ്പിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ പറഞ്ഞിരുന്നതായും സാന്ദ്ര കൂട്ടിച്ചേർത്തു.
Source link