നെയ്റോബി: ആഫ്രിക്കൻ രാജ്യമായ കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളം (ജെകെഐഎ) 30 വർഷത്തെ പാട്ടത്തിന് ഏറ്റെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിക്ക് തിരിച്ചടി. ഈ നീക്കം കെനിയ ഹൈക്കോടതി തടഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ എയർപോർട്ടാണിത്. നിർദിഷ്ട പദ്ധതിക്കെതിരേ ചൊവ്വാഴ്ച അർധരാത്രി തുടങ്ങിയ തൊഴിലാളി പ്രതിഷേധം മൂലം വിമാന സർവീസുകൾ മുടങ്ങി. അദാനി ഗ്രൂപ്പ് വിമാനത്താവള പ്രവർത്തനം ഏറ്റെടുത്താൽ തൊഴിൽ നഷ്ടപ്പെടുന്ന സ്ഥിതി ഉണ്ടാകുമെന്ന ആശങ്കയാണ് തൊഴിലാളി യൂണിയനുകളുടെ എതിർപ്പിനു കാരണം. വിദേശത്തു നിന്നുള്ള തൊഴിലാളി നിയമനം രാജ്യത്തിന്റെ താൽപര്യങ്ങൾക്ക് എതിരാണെന്നും യൂണിയനുകൾ പറയുന്നു. വിമാനത്താവള നവീകരണം ഉദ്ദേശിച്ചാണ് കെനിയൻ സർക്കാർ പ്രവർത്തനം പാട്ടത്തിന് അദാനി ഗ്രൂപ്പിന് നൽകാൻ തീരുമാനിച്ചത്. പുതിയ റണ്‍വേ, പാസഞ്ചർ ടെർമിനൽ നവീകരണം എന്നിവ ഇതിന്റെ ഭാഗമാണ്. വിൽപ്പനയല്ല നടത്തുന്നതെന്നും ഭരണകൂടം വിശദീകരിച്ചു. തിരക്കു വർധിക്കുന്ന സാഹചര്യത്തിൽ വിമാനത്താവളത്തിന്റെ മുഴുവൻ വികസനവും എത്രയും പെട്ടെന്ന് നടക്കേണ്ടതുണ്ടെന്ന് കരാറിനെ പിന്തുണച്ചുകൊണ്ട് സർക്കാർ വിശദീകരിച്ചു.നിലവിൽ ജീവനക്കാരുടെ സമരം സികുമു, മൊംബാസ നഗരങ്ങളിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനത്തെയും ബാധിച്ചു.
ജോമോ കെനിയാറ്റ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതിയ പാസഞ്ചർ ടെർമിനലും റണ്‍വേയും നിർമിക്കാനും 30 വർഷത്തേക്ക് ടെർമിനലിന്റെ നിയന്ത്രണം പാട്ടത്തിന് സ്വന്തമാക്കാനുമുള്ള അദാനിയുടെ നീക്കങ്ങൾക്കാണ് കെനിയൻ ഹൈക്കോടതി തടയിട്ടത്. പദ്ധതിയുടെ കരാർ അദാനി ഗ്രൂപ്പിന് നൽകാനുള്ള കെനിയൻ സർക്കാരിന്റെ നീക്കം കോടതി റദ്ദാക്കുകയായിരുന്നു. വിമാനത്താവളം സ്വകാര്യ കന്പനിക്ക് പാട്ടത്തിന് നൽകുന്നത് ഭരണഘടനാ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി അഭിഭാഷക കൂട്ടായ്മയും മനുഷ്യാവകാശ കമ്മീഷനും ഒരു എൻജിഒയുമാണ് കോടതിയെ സമീപിച്ചത്. ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി ചെയർമാനായുള്ള അദാനി ഗ്രൂപ്പും സർക്കാരും തമ്മിലെ 185 കോടി ഡോളറിന്റെ (ഏകദേശം 15,500 കോടി രൂപ) ഇടപാട് കെനിയയ്ക്ക് താങ്ങാവുന്നതല്ലെന്നും സാന്പത്തിക അസ്ഥിരതയ്ക്ക് ഇടവരുത്തുമെന്നും തൊഴിൽ നഷ്ടങ്ങളുണ്ടാകുമെന്നും ഇവർ വാദിച്ചു. സ്വകാര്യ കന്പനിക്ക് കരാർ നൽകുന്നത് പൊതുജനം അടയ്ക്കുന്ന നികുതിക്ക് മൂല്യം കൽപ്പിക്കാത്ത പ്രവൃത്തിയാകുമെന്ന് ഇവർ ഹർജിയിൽ പറഞ്ഞു. ജെകെഐഎയുടെ വികസനത്തിനുള്ള ഫണ്ട് കണ്ടെത്താൻ നീണ്ടകാലത്തെ പാട്ടക്കരാറിനു പോകാതെതന്നെ രാജ്യത്തിനു തനിച്ച് കണ്ടെത്താനുള്ള കഴിവുണ്ടെന്നും ഹർജിക്കാർ വാദിച്ചു.

Source link