ഹുലുൻബുയർ (ചൈന): ഏഷ്യൻ പുരുഷ ചാന്പ്യൻസ് ട്രോഫി ഹോക്കിയിൽ ഇന്ത്യ സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചു. ഗ്രൂപ്പ് ഘട്ടത്തിൽ തുടർച്ചയായ മൂന്നാം ജയം നേടിയാണ് പാരീസ് ഒളിന്പിക്സ് വെങ്കല മെഡൽ ജേതാക്കളായ ഇന്ത്യ സെമിയിലേക്കു മാർച്ചു ചെയ്തത്.
ചാന്പ്യൻസ് ട്രോഫിയിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ മൂന്നാം മത്സരത്തിൽ 8-1നു മലേഷ്യയെ തകർത്തു. ഇന്ത്യക്കായി രാജ്കുമാർ പാൽ ഹാട്രിക് സ്വന്തമാക്കി. നേരത്തേ ചൈനയെയും (3-0) ജപ്പാനെയും (5-1) ഇന്ത്യ തോൽപ്പിച്ചിരുന്നു.
Source link