KERALAMLATEST NEWS

ആർഎസ്‌എസ് നേതാവുമായുള്ള എഡിജിപിയുടെ കൂടിക്കാഴ്‌ചയിൽ ഉണ്ടായിരുന്നില്ല; നിഷേധിച്ച് മുഖ്യമന്ത്രിയുടെ ബന്ധു

തി​രു​വ​ന​ന്ത​പു​രം​:​ ​ആ​ർഎ​സ്‌എ​സ് ​ഉ​ന്ന​ത​ ​നേ​താ​വ് ​റാം​ ​മാ​ധ​വു​മാ​യി​ ​എഡിജിപി​ ​എംആ​ർ​ ​അ​ജി​ത്കു​മാ​ർ​ ​കോ​വ​ള​ത്ത് ​ന​ട​ത്തി​യ​ ​കൂ​ടി​ക്കാ​ഴ്ച​യി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​ ഉ​റ്റ​ബ​ന്ധു​ ​ഒപ്പമുണ്ടായിരുന്നതായി കഴിഞ്ഞദിവസം വാർത്തകൾ പുറത്തുവന്നിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ സഹോദരന്റെ കൊച്ചുമകനും കൈരളി ടിവി മാർക്കറ്റിംഗ് മാനേജറായ ജിഗീഷ് നാരായണനാണ് ഈ ബന്ധുവെന്നാണ് വാർത്തകൾ പുറത്തുവന്നത്. എന്നാൽ ഈ റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ജിഗീഷ്.

ചെന്നൈയിലെ മലയാളി വ്യവസായിയും ബിഎൽഎം ഗ്രൂപ്പ് ചെയർമാനുമായ ആർ പ്രേംകുമാർ, ആർഎസ്‌എസ് നേതാവ് എ ജയകുമാർ എന്നിവരുടെ പേരുകളാണ് കൂടിക്കാഴ്‌ചയിൽ ജിഗീഷ് നാരായണനൊപ്പം ഉയർന്നുകേൾക്കുന്നത്. ജോലിയുടെ ഭാഗമായി പലരെയും കാണാറുണ്ടെങ്കിലും ആർഎസ്‌എസ് നേതാക്കൾ ആ പട്ടികയിലില്ലെന്നാണ് ജിഗീഷ് പ്രതികരിച്ചത്.

‘പ്രേംകുമാറിനെ നേരത്തെ കണ്ടിട്ടുണ്ട്. പ്രേംകുമാർ റാം മാധവിനെ കണ്ടിട്ടില്ലെന്ന് മാത്രമല്ല, അറിയുക പോലുമില്ല. കുളിമുറിയിൽ തെന്നീവീണ് ഒൻപത് മാസത്തിലേറെയായി ചികിത്സയിലാണ്. വീട്ടിൽ നിന്ന് പുറത്തിറങ്ങാറുപോലുമില്ല. കൂടിക്കാഴ്‌ചയ്ക്ക് പോയിട്ടില്ല. ആർഎസ്‌എസ് നേതാവിനെ കണ്ടെന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണ്. നൂറ് ശതമാനം ഉറപ്പാണ് അക്കാര്യത്തിൽ. അങ്ങനെയെങ്കിൽ ഹോട്ടലിലെ ദൃശ്യങ്ങൾ പരിശോധിക്കാം. ആർഎസ്‌എസ് നേതാവുമായി ഒരു ബന്ധവുമില്ല. വിവാദങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കരുത്. കണ്ടിട്ടുണ്ടെങ്കിൽ പൊലീസിന് തെളിയിക്കാം’- ജിഗീഷ് വ്യക്തമാക്കി.

2023​ ​മേ​യ് 23​ന് ​തൃ​ശൂ​രി​ൽ​ ​ആ​ർഎ​സ്എ​സ് ​നേ​തൃ​ത്വ​ത്തി​ലെ​ ​ര​ണ്ടാ​മ​നാ​യ​ ​ജ​ന​റ​ൽ​സെ​ക്ര​ട്ട​റി​ ​ദ​ത്താ​ത്രേ​യ​ ​ഹൊ​സ​ബ​ളെ​യെ​ ​ക​ണ്ട​തി​ന്​ ​പി​ന്നാ​ലെ,​ ​ജൂ​ൺ​ ​ര​ണ്ടി​നാ​യി​രു​ന്നു​ ​കോ​വ​ള​ത്ത് ​റാം ​ ​മാ​ധ​വു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച. മു​ഖ്യ​മ​ന്ത്രി​യു​ടെ​ ​ബ​ന്ധു​വി​നെ ഒപ്പം കൂട്ടി​ പോ​കേ​ണ്ട​ ​യാ​തൊ​രു​ ​കാ​ര്യ​വും​ ​എഡിജിപി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നും​ ​ആ​ർഎ​സ്എ​സ് ​നേ​താ​വു​മാ​യു​ള്ള​ ​കൂ​ടി​ക്കാ​ഴ്ച​ ​ദു​രൂ​ഹ​മാ​ണെ​ന്നും​ ​ഇ​ന്റ​ലി​ജ​ൻ​സ് ​റി​പ്പോ​ർ​ട്ട് ​ചെയ്തിരുന്നു. ആർഎസ്‌എസ് നേതാവുമായുള്ള കൂടിക്കാഴ്ചയിൽ എഡിജിപിക്കൊപ്പം ആർ പ്രേംകുമാർ, ജിഗീഷ് നാരായണൻ, എ ജയകുമാർ എന്നിവർ ഒപ്പമുണ്ടായിരുന്നുവെന്നാണ് വാർത്തകൾ പുറത്തുവന്നത്.


Source link

Related Articles

Back to top button