ഹാനോയ്: യാഗി ചുഴലിക്കൊടുങ്കാറ്റ് വീശിയ വിയറ്റ്നാമിൽ മരണം 152 ആയി. കൊടുങ്കാറ്റിനോട് അനുബന്ധിച്ചുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലുമാണു ഭൂരിഭാഗം മരണവും സംഭവിച്ചത്. റെഡ് റിവർ കരകവിഞ്ഞതോടെ തലസ്ഥാനമായ ഹാനോയ് വെള്ളത്തിനടിയിലായി. നഗരത്തിന്റെ ചില ഭാഗങ്ങളിൽ ഒരു മീറ്റർ ഉയരത്തിൽ വെള്ളം പൊങ്ങി.
സൂപ്പർ ചുഴലിക്കൊടുങ്കാറ്റായി തുടങ്ങിയ യാഗി ചൈനയിൽ നാശം വിതച്ചിരുന്നു. ശനിയാഴ്ച മുതൽ വിയറ്റ്നാമിൽ ദുരിതം വിതയ്ക്കുന്നു. ഈ വർഷം ഏഷ്യാ ഭൂഖണ്ഡത്തിലുണ്ടാകുന്ന ഏറ്റവും ശക്തിയേറിയ കാറ്റാണിത്.
Source link