തിരുവനന്തപുരത്തെ ഹോട്ടലിൽ വിളമ്പിയ ഉഴുന്നുവടയിൽ ബ്ലേഡ്; കഴിക്കുന്നതിനിടെ പല്ലിലെ കമ്പിയിൽ കുടുങ്ങി

തിരുവനന്തപുരം: ഹോട്ടലിൽ വിളമ്പിയ ഉഴുന്നുവടയിൽ ബ്ലേഡ് കണ്ടെത്തിയതായി ആരോപണം. തിരുവനന്തപുരം വെൺപാലവട്ടം കുമാർ ടിഫിൻ സെന്ററിൽ നിന്ന് വാങ്ങിയ വടയിലാണ് ബ്ലേഡ് കണ്ടെത്തിയത്. പാലോട് സ്വദേശിയായ അനീഷിന്റെ മകൾ സനുഷയാണ് വട വാങ്ങിയത്. വട കഴിക്കുന്നതിനിടെ ബ്ലേഡ് പല്ലിലെ കമ്പിയിൽ കുടുങ്ങുകയായിരുന്നു. സംഭവത്തിൽ പേട്ട പൊലീസും ഫുഡ് ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥരും കടയിൽ പരിശോധന നടത്തുകയാണ്. സംഭവത്തിന്റെ കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല.


Source link
Exit mobile version