കൊച്ചിയില്‍ ജിമ്മിനുള്ളില്‍ യുവതിക്ക് ദാരുണാന്ത്യം, മരിച്ചത് 24കാരി അരുന്ധതി
അരുന്ധതി
കൊച്ചി: ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞ് വീണ് മരിച്ചു. വയനാട് സ്വദേശിനി അരുന്ധതി (24 വയസ്) ആണ് മരിച്ചത്. ആര്‍എംവി റോഡ് ചിക്കപ്പറമ്പ് ശാരദ നിവാസില്‍ രാഹുലിന്റെ ഭാര്യയാണ് അരുന്ധതി. എട്ട് മാസങ്ങള്‍ക്ക് മുമ്പാണ് എളമക്കര സ്വദേശിയായ രാഹുലുമായി അരുന്ധതിയുടെ വിവാഹം കഴിഞ്ഞത്.
വിവാഹത്തിന് ശേഷമാണ് യുവതി കൊച്ചിയിലേക്ക് താമസം മാറിയത്. ചൊവ്വാഴ്ച രാവിലെ ജിമ്മില്‍ വര്‍ക് ഔട്ട് ചെയ്യുന്നതിനിടെയാണ് ദാരുണാന്ത്യം സംഭവിച്ചത്. ട്രെഡ് മില്ലില്‍ നടക്കുകയായിരുന്ന അരുന്ധതി പെട്ടെന്ന് ക്ഷീണിച്ച് ബോധരഹിതയായി വീഴുകയായിരുന്നു.
സംഭവം ശ്രദ്ധയില്‍പ്പെട്ടയുടനെ ജിമ്മിലുണ്ടായിരുന്നവര്‍ യുവതിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം അരുന്ധതിയുടെ മൃതദേഹം സ്വദേശമായ വയനാട്ടിലേക്ക് കൊണ്ടുപോകും.
Source link