കൊച്ചി : ലൈംഗിക പീഡനക്കേസിൽ നടൻമാരായ ജയസൂര്യയും ബാബുരാജും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. പരാതി അടിസ്ഥാന രഹിതമാണെന്നും പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ലെന്നും ജയസൂര്യ ഹർജിയിൽ ചൂണ്ടിക്കാട്ടി. നിലവിൽ ജയസൂര്യക്കെതിരെ രണ്ട് പീഡനക്കേസുകളാണ് ഉള്ളത്. .
പരാതിയിൽ പറയുന്ന ദിവസങ്ങളിൽ ഷൂട്ടിംഗ് നടന്നിട്ടില്ല. വിദേശത്ത് ആയതിനാൽ എഫ്.ഐ.ആർ നേരിട്ട് കണ്ടിട്ടില്ലെന്നും അടുത്ത ബുധനാഴ്ച നാട്ടിൽ തിരിച്ചെത്തുമെന്നും ജയസൂര്യ ഹർജിയിൽ പറയുന്നു. സെക്രട്ടറിയേറ്റിൽ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗിക പീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജയസൂര്യക്ക് എതിരെ കേസെടുത്തത്.
സെക്ഷൻ 354, 354 എ, 509 വകുപ്പുകൾ ചുമത്തി തിരുവനന്തപുരം കന്റോൺമെന്റ് പൊലീസാണ് കേസെടുത്തിരിക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് ചിത്രീകരണത്തിനിടെ സെക്രട്ടേറിയേറ്റ് ഇടനാഴിയിൽ വച്ച് നടൻ കടന്നുപിടിച്ച് ചുംബിച്ചെന്ന് നടി മാദ്ധ്യമങ്ങൾക്ക് മുന്നിൽ വെളിപ്പെടുത്തിയിരുന്നു. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിച്ചെന്ന ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിലാണ് ബാബുരാജ് മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്.
Source link