CINEMA

അച്ഛന്റെ വേർപാടിൽ വേദനയോടെ മലൈക അരോറ; വിഡിയോ

അച്ഛന്റെ വേർപാടിൽ വേദനയോടെ മലൈക അരോറ; വിഡിയോ | Malaika Arora’s Father

അച്ഛന്റെ വേർപാടിൽ വേദനയോടെ മലൈക അരോറ; വിഡിയോ

മനോരമ ലേഖകൻ

Published: September 11 , 2024 04:00 PM IST

1 minute Read

മലൈക അരോറയും കുടുംബവും

നടിമാരായ മലൈക അരോറയുടെയും അമൃത അരോറയുടെയും പിതാവ് അനിൽ അരോറയെ മരിച്ച നിലയിൽ കണ്ടെത്തി. ഇദ്ദേഹം താമസിച്ചിരുന്ന ബാന്ദ്രയിലെ കെട്ടിടത്തിന്റെ ടെറസിൽ നിന്നും താഴേക്ക് ചാടി എന്നാണ് മുംബൈ പൊലീസ് പറയുന്നത്. അതേസമയം, ദാരുണമായ സംഭവത്തെക്കുറിച്ച് കുടുംബം ഇതുവരെ പ്രസ്താവന ഇറക്കിയിട്ടില്ല.

പിതാവിന്റ വിയോഗ വാർത്ത അറിഞ്ഞ ഉടൻ തന്നെ പൂണൈയിലായിരുന്ന മലൈക അരോറ മുംബൈയിലെ വസതിയിലെത്തി. മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാന്‍, നടൻ അർജുൻ കപൂർ, നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം വിവരമറിഞ്ഞ് മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്. 

റിപ്പോർട്ടുകൾ പ്രകാരം, മുംബൈ പൊലീസിൽ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ്. സംഭവത്തിന് പിന്നിലെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം നടത്തി വരികയാണ്. 

തന്റെ മാതാപിതാക്കളായ ജോയ്‌സ് പോളികാർപ്പും അനിൽ അറോറയും വിവാഹമോചനത്തിലൂടെ കടന്നുപോകുമ്പോൾ തനിക്ക് 11 വയസ്സ് മാത്രമായിരുന്നുവെന്ന് നടി മലൈക നേരത്തെ പങ്കുവെച്ചിരുന്നു. വേർപിരിയലിനുശേഷം, മലൈകയും ഇളയ സഹോദരി അമൃത അരോറയും അവരുടെ അമ്മയുടെ തണലിലാണ് വളർന്നത്. അനിൽ അരോറയുടെ ആരോഗ്യം മോശമായ േശഷം ഭാര്യ ജോയ്സും അവസാന നാളുകളില്‍ ഒപ്പമുണ്ടായിരുന്നു.

English Summary:
Malaika Arora’s Father Dies, Actress Reaches Mumbai Residence

7rmhshc601rd4u1rlqhkve1umi-list f3uk329jlig71d4nk9o6qq7b4-list 428jr55r0tkkj9l96dqp3k11bj mo-entertainment-movie-malaikaarora mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link

Related Articles

Back to top button