വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് സ്ഥാനാർഥി കമലാ ഹാരിസും നേർക്കുനേർ. കമല പ്രസിഡന്റ് ആയാൽ അമേരിക്കയുടെ സഖ്യരാജ്യമായ ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് ആരോപിച്ചു. എന്നാൽ ട്രംപ് അമേരിക്കൻ ജനങ്ങളെ വിഭജിക്കുകയാണെന്ന് കമല തിരിച്ചടിച്ചു. ‘കമലാ ഹാരിസ് ഇസ്രയേലിനെ വെറുക്കുന്നു. അവർ പ്രസിഡന്റ് ആയാൽ ഇസ്രയേൽ രണ്ടുവർഷത്തിനുള്ളിൽ ഇല്ലാതാകുമെന്നാണ് ഞാൻ കരുതുന്നത്’- ട്രംപ് പറഞ്ഞു. എന്നാൽ ഇത് തീർത്തും തെറ്റാണെന്ന് കമല തിരിച്ചടിച്ചു. ഇസ്രയേലിനെ എപ്പോഴും പിന്തുണച്ചിരുന്നതായും കമലാ ഹാരിസ് പറഞ്ഞു. കമല ഹാരിസിനെതിരേയുള്ള വംശീയപരാമർശത്തിൽ, ‘അവര് എന്താണ് എന്നത് ഞാൻ കാര്യമാക്കുന്നില്ല’ എന്നായിരുന്നു ട്രംപിന്റെ മറുപടി. വംശീയപരാമർശങ്ങളാൽ അമേരിക്കൻ ജനതയെ ഭിന്നിപ്പിച്ച് പ്രസിഡന്റ് ആകാൻ ആഗ്രഹിക്കുന്ന ഒരാൾ എന്നായിരുന്നു ട്രംപിനെ കമല വിശേഷിപ്പിച്ചത്. ഇതൊരു ദുരന്തമാണെന്നും കമല കൂട്ടിച്ചേർത്തു.
Source link