WORLD

മോദിയെ വിമർശിച്ച മാലദ്വീപ് മന്ത്രിമാർ രാജിവെച്ചു, മുയിസു ഇന്ത്യയിലേക്ക്; കൂടിക്കാഴ്ച ഉടനെന്ന് വിവരം


ന്യൂഡൽഹി: മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു വൈകാതെ ഇന്ത്യ സന്ദർശിച്ചേക്കുമെന്ന് റിപ്പോർട്ട്. ചൊവ്വാഴ്ചയാണ് ഇത് സംബന്ധിച്ച് അദ്ദേഹത്തിന്റെ ഓഫീസിൽ നിന്ന് ഔദ്യോഗിക വിവരം ലഭിക്കുന്നത്. ഇരു രാജ്യങ്ങൾക്കും അനുയോജ്യമായ സമയത്ത് മുയിസു ഇന്ത്യയിൽ എത്തിയേക്കുമെന്നാണ് പ്രസിഡന്റ് ഓഫീസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ട്.2023 നവംബറിൽ പ്രസിഡന്റായി സത്യപ്രതിജ്ഞചെയ്തതിനുപിന്നാലെ മാലദ്വീപിലുള്ള ഇന്ത്യൻ സൈന്യത്തെ പിൻവലിക്കണമെന്ന് മുയിസു ആവശ്യപ്പെട്ടതോടെ ഇരുരാജ്യവും തമ്മിലുള്ള ബന്ധം മോശമായിരുന്നു. തുടർന്ന് മുഴുവൻ സൈനികരെയും പിൻവലിച്ച് ഇന്ത്യ സിവിലിയൻ ഉദ്യോഗസ്ഥരെ നിയമിച്ചിരുന്നു. ഇതിന് പിന്നാലെ മാലദ്വീപ് എം.പി.മാരടക്കം ഇന്ത്യക്കെതിരേ വൻ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇത് വലിയ വിവാദങ്ങൾക്കും വഴിവെച്ചിരുന്നു.


Source link

Related Articles

Back to top button