കാറും കോളുമടങ്ങി; യു/എ സർട്ടിഫിക്കറ്റുമായി ‘കൊണ്ടൽ’; റിലീസ് സെപ്റ്റംബർ 13ന് | Kondal Movie
കാറും കോളുമടങ്ങി; യു/എ സർട്ടിഫിക്കറ്റുമായി ‘കൊണ്ടൽ’; റിലീസ് സെപ്റ്റംബർ 13ന്
മനോരമ ലേഖകൻ
Published: September 11 , 2024 10:23 AM IST
1 minute Read
യുവതാരം ആന്റണി വർഗീസിനെ നായകനാക്കി നവാഗതനായ അജിത് മാമ്പള്ളി സംവിധാനം ചെയ്ത ‘കൊണ്ടൽ’ റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 13-നാണ് ചിത്രം ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തുക. സെൻസറിങ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിരിക്കുന്നത്. കടലിന്റെയും തീരദേശ ജീവിതത്തിൻറ്‍റെയും പശ്‌ചാത്തലത്തിൽ ഒരുക്കിയ ഈ ചിത്രത്തിന്റെ, ടീസർ, ട്രെയിലർ എന്നിവ സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. വലിയ ഹൈപ്പിനിടയിൽ പുറത്ത് വരുന്ന ഈ ആക്ഷൻ ചിത്രം രചിച്ചിരിക്കുന്നത് അജിത് മാമ്പള്ളി, റോയലിൻ റോബർട്ട്, സതീഷ് തോന്നയ്ക്കൽ എന്നിവരും, ഇതിന്റെ നിർമാണം നിർവഹിച്ചിരിക്കുന്നത് വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോളുമാണ്.
കന്നഡ താരം രാജ് ബി ഷെട്ടിയും പ്രധാന വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ ഷബീർ കല്ലറക്കൽ, നന്ദു, മണികണ്ഠന്‍ ആചാരി, പ്രമോദ് വലിയനാട്, ശരത് സഭ, അഭിറാം രാധാകൃഷ്‍ണന്‍, പി എന്‍ സണ്ണി, സിറാജുദ്ദീന്‍ നാസര്‍, നെബിഷ് ബെന്‍സണ്‍, ആഷ്‍ലി, രാഹുല്‍ രാജഗോപാല്‍, അഫ്‌സല്‍ പി എച്ച്, റാം കുമാര്‍, രാഹുല്‍ നായര്‍, ഉഷ, കനക കൊനശനദ്, ജയ കുറുപ്പ്, പുഷ്പ കുമാരി എന്നിവരും അഭിനയിച്ചിട്ടുണ്ട്. പൂർണമായും കടലിൽ ചിത്രീകരിച്ച ആക്‌ഷൻ രംഗങ്ങളാണ് ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന് ട്രൈലെർ സൂചിപ്പിക്കുന്നു.
ഛായാഗ്രഹണം ദീപക് ഡി മേനോൻ, സംഗീതം സാം സി.എസ്., എഡിറ്റിങ് ശ്രീജിത്ത് സാരംഗ്. എക്സികുട്ടീവ് പ്രൊഡ്യൂസർ മാനുവൽ ക്രൂസ് ഡാർവിൻ, പ്രൊഡക്ഷൻ ഡിസൈനർ വിനോദ് രവീന്ദ്രൻ, ആക്ഷൻ വിക്രം മോർ, കലൈ കിങ്‌സൺ, തവാസി രാജ്, കലാസംവിധാനം അരുൺ കൃഷ്‍ണ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പു, വസ്‍ത്രാലങ്കാരം നിസാർ റഹ്‍മത്, മേക്കപ്പ് അമൽ കുമാർ, ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പിആർഒ ശബരി.
English Summary:
Kondal Movie Censored By UA Certifitcate
7rmhshc601rd4u1rlqhkve1umi-list 2rv2q9sonlbacs726go7mo6v00 f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-antony-varghese
Source link