KERALAMLATEST NEWS

ഐ.പി.എസ് തലത്തിലും അഴിച്ചുപണി,നാഗരാജു ഗതാഗത കമ്മിഷണർ,ശ്യാംസുന്ദർ ദക്ഷിണമേഖലാ ഐ.ജി

തിരുവനന്തപുരം: മലപ്പുറം പൊലീസിന് പിന്നാലെ ഐ.പി.എസ് തലത്തിലും മാറ്റം. ക്രൈംബ്രാഞ്ച് ഐ.ജി സി.എച്ച്. നാഗരാജുവിനെ ഗതാഗത കമ്മിഷണറാക്കി. നേരത്തേ ട്രാൻസ്പോർട്ട് കമ്മിഷണറാക്കിയ ഐ.ജി അക്ബർ ചുമതലയേൽക്കാൻ വിസമ്മതിച്ചതിനെ തുടർന്നാണിത്.

മന്ത്രി കെ.ബി.ഗണേശ് കുമാറുമായുള്ള ഭിന്നതയെ തുടർന്ന് സ്ഥാനമൊഴിഞ്ഞ എ.ഡി.ജി.പി എസ്. ശ്രീജിത്തിന് പകരമാണ് അക്ബറിനെ ഒരുമാസം മുമ്പ് നിയമിച്ചത്. അക്ബറിനെ എറണാകുളം ക്രൈംബ്രാഞ്ച് ഐ.ജിയാക്കി.

കൊച്ചി സിറ്റി പൊലീസ് കമ്മിഷണറായിരുന്ന എസ്.ശ്യാംസുന്ദറിനെ ദക്ഷിണ മേഖലാ ഐ.ജിയാക്കി. പൊലീസ് ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപറേഷൻ എം.ഡിയുടെ അധികച്ചുമതലയുമുണ്ട്. പൊലീസ് ഹൗസിംഗ് കൺസ്ട്രക്‌ഷൻ കോർപറേഷൻ എം.ഡി ജെ.ജയ്‌നാഥിനെ പൗരാവകാശ സംരക്ഷണ ചുമതലയുള്ള ഡി.ഐ.ജിയാക്കി.

ഭീകരവിരുദ്ധ സ്‌ക്വാഡ് ഡി.ഐ.ജി പുട്ട വിമലാദിത്യയെ കൊച്ചി സിറ്റി പൊലീസ് കമ്മിഷണറാക്കി. ഭീകരവിരുദ്ധ സ്ക്വാഡിന്റെ അധികചുമതലയുമുണ്ട്.

തൃശൂർ റേഞ്ച് ഡി.ഐ.ജി തോംസൺ ജോസിന് എറണാകുളം റേഞ്ച് ഡി.ഐ.ജിയുടെ അധികചുമതലയും നൽകി. സൈബർ എസ്.പി ഹരിശങ്കറിന് പൊലീസ് ആസ്ഥാനത്തെ എ.ഐ.ജി പേഴ്സണലിന്റെ അധികടച്ചുമതല നൽകി. വിജിലൻസ് എറണാകുളം റേഞ്ച് എസ്.പി ജെ.ഹിമേന്ദ്രനാഥിനെ കോട്ടയം ക്രൈംബ്രാഞ്ച് എസ്.പിയാക്കി. കോട്ടയം ക്രൈംബ്രാഞ്ച് എസ്.പി കെ.എൽ. ജോൺകുട്ടിയെ വിജിലൻസിന്റെ തിരുവനന്തപുരത്തെ ഒന്നാം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് എസ്.പിയാക്കി.


Source link

Related Articles

Back to top button