ശ്രീനാരായണ മാസാചരണം;ധർമ്മചര്യായജ്ഞം

ശിവഗിരി : ഗുരുദേവ ജയന്തി ദിനത്തിൽ തുടക്കം കുറിച്ച ശ്രീനാരായണമാസാചരണവും ധർമ്മചര്യായജ്ഞവും തുടരുന്നു. ശിവഗിരി വൈദികമഠത്തിൽ നിത്യേന നടക്കുന്ന പ്രാർത്ഥനയിൽ പങ്കെടുക്കുന്നതിനായി വന്നു ചേരുന്ന ഭക്തജനങ്ങൾക്ക് ശാരദാമഠത്തിലും മഹാസമാധിയിലും ദർശനത്തിനു ശേഷം വൈദികമഠത്തിലെ ജപയജ്ഞത്തിൽ സംബന്ധിക്കാം.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ സംഘടനകളും ക്ഷേത്രങ്ങളും ഭക്തരുടെ വസതികളും കേന്ദ്രീകരിച്ച് പ്രാർത്ഥനായോഗങ്ങളും പാരായണവും നടക്കുന്നുണ്ട്. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി, സ്വാമി വിശാലാനന്ദ, സ്വാമി ദേശികാനന്ദ, സ്വാമി വിരജാനന്ദ , സ്വാമി ധർമ്മചൈതന്യ, സ്വാമി ശ്രീനാരായണ ദാസ്, സ്വാമി ഹംസതീർത്ഥ, സ്വാമി സുരേശ്വരാനന്ദ, സ്വാമി അംബികാനന്ദ, സ്വാമി ശിവനാരായണതീർത്ഥ എന്നിവരും ചടങ്ങുകളിൽ പങ്കെടുത്തു വരുന്നു. ബോധാനന്ദ സ്വാമി സമാധി ദിനമായ 25 വരെ ധർമ്മ ചര്യായജ്ഞം തുടരും.


Source link
Exit mobile version