യാഗി ചുഴലിക്കാറ്റ്: 137 മരണം


ഹാ​​​​നോ​​​​യ്: വി​​​​യ​​​​റ്റ്നാ​​​​മി​​​​ൽ ആ​​​ഞ്ഞ​​​ടി​​​ച്ച യാ​​​​ഗി ചു​​​​ഴ​​​​ലി​​​​ക്കാ​​​​റ്റി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്നു​​​​ണ്ടാ​​​​യ ക​​​​ന​​​​ത്ത മ​​​​ഴ​​​​യി​​​​ലും ഉ​​​​രു​​​​ൾ​​​​പൊ​​​​ട്ട​​​​ലി​​​​ലും 137 പേ​​​​ർ മ​​​​രി​​​ച്ചു; 70 പേ​​​​രെ കാ​​​​ണാ​​​​താ​​യി. ത​​​​ല​​​​സ്ഥാ​​​​ന​​​​മാ​​​​യ ഹാ​​​​നോ​​​​യ് വ​​​​ഴി ഒ​​​​ഴു​​​​കു​​​​ന്ന റെ​​​​ഡ് റി​​​​വ​​​​റി​​​​ലെ ജ​​​​ല​​​​നി​​​​ര​​​​പ്പ് അ​​​​പ​​​​ക​​​​ട​​​​ക​​​​ര​​​​മാം വി​​​​ധം ഉ​​​​യ​​​​ർ​​​​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് പ്ര​​​​ദേ​​​​ശ​​​​ത്തു​​നി​​​​ന്നു നി​​​​ര​​​​വ​​​​ധി കു​​​​ടും​​​​ബ​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​പ്പി​​​​ച്ചി​​​​ട്ടു​​​​ണ്ട്.

ദു​​​​ര​​​​ന്ത​​​​ത്തി​​​​ൽ ഒ​​​​രു പാ​​​​ലം ത​​​​ക​​​​രു​​​​ക​​​​യും ബ​​​​സ് ഒ​​​​ഴു​​​​കി​​​​പ്പോ​​​കു​​​ക​​​​യും ചെ​​​യ്തു. നി​​​​ര​​​​വ​​​​ധി ഫാ​​​​ക്ട​​​​റി​​​​ക​​​​ൾ​​​​ക്ക് കേ​​​​ടു​​​​പാ​​​​ടു​​​​ക​​​​ൾ സം​​​​ഭ​​​​വി​​​​ച്ചി​​​ട്ടു​​​ണ്ട്.


Source link
Exit mobile version