SPORTS
കൊല്ലത്തിനു ജയം
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ട്വന്റി-20 ലീഗിൽ കൊല്ലം സെയ്ലേഴ്സിനു ജയം. ആലപ്പി റിപ്പിൾസിനെ ഏരീസ് കൊല്ലം രണ്ടു റൺസിനു കീഴടക്കി. ആദ്യം ബാറ്റ് ചെയ്ത കൊല്ലം അഞ്ചു വിക്കറ്റ് നഷ്ടത്തൽ 163 റൺസ് നേടി. ആലപ്പുഴയുടെ മറുപടി 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 161 റൺസിന് അവസാനിച്ചു.
ക്യാപ്റ്റൻ സച്ചിൻ ബേബിയായിരുന്നു (33 പന്തിൽ 56) കൊല്ലത്തിന്റെ ടോപ് സ്കോറർ. രാഹുൽ ശർമ 24 പന്തിൽ 41 റൺസുമായി പുറത്താകാതെ നിന്നു. ആലപ്പിക്കു വേണ്ടി മുഹമ്മദ് അസ്ഹറുദ്ദീൻ (38 പന്തിൽ 56) അർധസെഞ്ചുറി നേടി. വിനൂപ് മനോഹരനും (36) തിളങ്ങി.
Source link