SPORTS
പാരാലിന്പിക്: സ്വർണത്തിന് 75 ലക്ഷം

ന്യൂഡൽഹി: 2024 പാരീസ് പാരാലിന്പിക്സിൽ ഇന്ത്യക്കുവേണ്ടി മെഡൽ നേടിയവർക്കുള്ള പാരിതോഷികം പ്രഖ്യാപിച്ചു. സ്വർണ മെഡൽ ജേതാക്കൾക്ക് 75 ലക്ഷവും വെള്ളി, വെങ്കലം മെഡലുകാർക്ക് 50, 30 ലക്ഷം വീതവും നൽകും. പാരാലിന്പിക് ചരിത്രത്തിലെ ഏറ്റവും മികച്ച മെഡൽ വേട്ടയുമായാണ് ഇന്ത്യ പാരീസ് പോരാട്ടം അവസാനിപ്പിച്ചത്. ഏഴു സ്വർണം, ഒന്പതു വെള്ളി, 13 വെങ്കലം എന്നിങ്ങനെ 29 മെഡൽ ഇന്ത്യ പാരീസ് പാരാലിന്പിക്സിൽ സ്വന്തമാക്കി.
Source link