ബഹിരാകാശത്തു നടക്കാന്‌ നാൽവർസംഘം പുറപ്പെട്ടു


ഹൂ​സ്റ്റ​ൺ: ബ​ഹി​രാ​കാ​ശ ന​ട​ത്ത​ത്തി​നു​ള്ള ആ​ദ്യ സ്വ​കാ​ര്യ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി നാ​ലു സ​ഞ്ചാ​രി​ക​ളു​മാ​യി സ്പേ​സ് എ​ക്സി​ന്‍റെ ഫാ​ൽ​ക്ക​ൺ ഒ​ന്പ​ത് റോ​ക്ക് ഇ​ന്ന​ലെ പു​റ​പ്പെ​ട്ടു. അ​ഞ്ചു ദി​വ​സം നീ​ളു​ന്ന പൊ​ളാ​രി​സ് ഡോ​ൺ എ​ന്ന ദൗ​ത്യ​ത്തി​ന് അ​മേ​രി​ക്ക​ൻ ശ​ത​കോ​ടീ​ശ്വ​ര​ൻ ജാ​ര​ദ് ഐ​സ​ക്മാ​ൻ ആ​ണ് പ​ണം മു​ട​ക്കു​ന്ന​ത്. മി​ഷ​ൻ ക​മാ​ൻ​ഡ​റാ​യ അ​ദ്ദേ​ഹ​ത്തി​നൊ​പ്പം റി​ട്ട. യു​എ​സ് വ്യോ​മ​സേ​നാ പൈ​ല​റ്റ് സ്കോ​ട്ട് പൊ​ട്ടീ​റ്റ്, സ്പേ​സ് എ​ക്സ് ജീ​വ​ന​ക്കാ​രാ​യ സാ​റാ ഗി​ൽ​സ്, മ​ല​യാ​ളി ബ​ന്ധ​മു​ള്ള അ​ന്ന മേ​നോ​ൻ എ​ന്നി​വ​രാ​ണു​ള്ള​ത്. സ്പേ​സ് എ​ക്സി​ന്‍റെ ബ​ഹി​രാ​കാ​ശ യാ​ത്ര​യ്ക്കു​ള്ള ഡ്രാ​ഗ​ൺ പേ​ട​കം വ​ഹി​ക്കു​ന്ന ഫാ​ൽ​ക്ക​ൺ റോ​ക്ക​റ്റ് ഫ്ലോ​റി​ഡ​യി​ലെ കെ​ന്ന​ഡി സ്പേ​സ് സെ​ന്‍റ​റി​ൽ​നി​ന്നാ​ണ് ഉ​യ​ർ​ന്ന​ത്. മോ​ശം കാ​ലാ​വ​സ്ഥ​മൂ​ലം ര​ണ്ടു മ​ണി​ക്കൂ​ർ വൈ​കി​യാ​യി​രു​ന്നു വി​ക്ഷേ​പ​ണം. ബ​ഹി​രാ​കാ​ശ സ​ഞ്ചാ​രി​ക​ൾ ബ​ഹി​രാ​കാ​ശ​ത്തു ന​ട​ത്തം ചെ​യ്യു​ന്ന ആ​ദ്യ സ്വ​കാ​ര്യ സം​രം​ഭ​മാ​ണി​ത്. അ​മേ​രി​ക്ക, റ​ഷ്യ, ചൈ​ന എ​ന്നീ രാ​ജ്യ​ങ്ങ​ൾ അ​യ​ച്ച സ​ഞ്ചാ​രി​ക​ളാ​ണ് മു​ന്പ് ബ​ഹി​രാ​കാ​ശ​ത്തു ന​ട​ന്നി​ട്ടു​ള്ള​ത്.

പൊ​ളാ​രി​സ് ഡൗ​ൺ ദൗ​ത്യ​ത്തി​ൽ മി​ഷ​ൻ ലീ​ഡ​ർ ജാ​ര​റും സ്പേ​സ് എ​ക്സ് എ​ൻ​ജി​നി​യ​ർ സാ​റ ഗി​ൽ​സു​മാ​ണ് ഭൂ​മി​യി​ൽ​നി​ന്ന് 700 കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ ബ​ഹി​രാ​കാ​ശ ന​ട​ത്തം ചെ​യ്യു​ക. സ്പേ​സ് എ​ക്സ് വി​ക​സി​പ്പി​ച്ച ഇ​വി​എ (എ​ക്സ്ട്രാ​വെ​ഹി​ക്കു​ലാ​ർ ആ​ക്റ്റി​വി​റ്റി) സ്യൂ​ട്ടു​ക​ളു​ടെ പ​രീ​ക്ഷി​ക്ക​ലും ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. സ്‌​പേ​സ് എ​ക്‌​സി​ല്‍ ലീ​ഡ് സ്‌​പേ​സ് ഓ​പ്പ​റേ​ഷ​ന്‍​സ് എ​ൻ​ജി​നി​യ​റാ​ണ് അ​ന്ന മേ​നോ​ന്‍. ഭ​ർ​ത്താ​വ് അ​നി​ൽ മേ​നോ​ൻ യു​എ​സ് വ്യോ​മ​സേ​നാ പൈ​ല​റ്റാ​ണ്. അ​നി​ലി​ന്‍റെ പി​താ​വ് ശ​ങ്ക​ര​ൻ മേ​നോ​ൻ യു​എ​സി​ലേ​ക്കു കു​ടി​യേ​റി​യ​താ​ണ്.


Source link
Exit mobile version