കലിഫോർണിയ: ആപ്പിളിന്റെ പുതിയ ഐ ഫോണ്‍ 16 സീരീസ് പുറത്തിറക്കി. കന്പനിയുടെ കലിഫോർണിയ കുപെടിനോയിലെ ആസ്ഥാനത്തു നടത്തിയ പരിപാടിയിലാണ് പുതിയ ഫോണുകൾ പരിചയപ്പെടുത്തിയത്. ഐഫോണ്‍ 16ന് പുറമേ ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നിവയും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. എഐ ഫീച്ചറുകൾ നിറഞ്ഞതാണ് ഐഫോണ്‍ 16. ഐഫോണ്‍ 15 പ്രോയിലേത് പോലെ ആക്ഷൻ ബട്ടണ്‍ ഇതിലുമുണ്ട്. ഇതിനു പുറമേ കാമറ കണ്‍ട്രോളുകൾക്കായി ഒരു ടച്ച് സെൻസിറ്റീവ് ബട്ടണ്‍ കൂടി ഐഫോണ്‍ 16ൽ ഉണ്ടാകും. പുതിയ ഐ18 ചിപ്പിലായിരിക്കും ആപ്പിൾ 16 സീരീസ് ഫോണുകളുടെ പ്രവർത്തനം. ഐഫോണ്‍ 15ൽ ഉപയോഗിച്ചിരിക്കുന്ന എ16 ബയോനിക് ചിപ്പുകളെ അപേക്ഷിച്ച് 30 ശതമാനം സിപിയു വേഗതയും ഊർജ ഉപയോഗത്തിൽ 30 ശതമാനം കുറവും ആപ്പിൾ അവകാശപ്പെടുന്നുണ്ട്. മാക്രോ ചിത്രങ്ങളെടുക്കാൻ 12 മെഗാപിക്സൽ അൾട്രാവൈഡ് കാമറയുണ്ടെങ്കിലും ഐഫോണ്‍ 15ൽ ഉള്ള 48 മെഗാപിക്സൽ കാമറ തന്നെയാണ് ഐഫോണ്‍ 16ലും നൽകിയിരിക്കുന്നത്. സെൽഫികൾക്കും വീഡിയോ കോളിംഗിനും 12 മെഗാപിക്സൽ ട്രൂ ഡെപ്ത് കാമറ മുന്നിലുണ്ട്. 799 ഡോളറാണ് ഐഫോണ്‍ 16ന്റെ വില. ഐഫോണ്‍ 16പ്ലസിന് 899 ഡോളറായിരിക്കും.
ഐ ഫോണ്‍ സീരീസിന് ഒപ്പം ആപ്പിൾ വാച്ച് സീരീസ് 10, എയർ പോഡ് എന്നിവയും കന്പനി പുറത്തിറക്കി. പുതിയ സ്മാർട്ട് വാച്ചുകൾ പഴയതിനെ അപേക്ഷിച്ച് സ്ലിമ്മർ ഡിസൈനും വലിയ ഡിസ്പ്ലേയും ഉള്ളവയാണ്. ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളുള്ള പുതിയ ചിപ്സെറ്റും ഇവയുടെ സവിശേഷതയാണ്. ആപ്പിൾ വാച്ച് സീരീസ് 10 വില 399 ഡോളറിൽ (ഏകദശം 33,000 രൂപ) ആരംഭിക്കുന്നു. ജിപിഎസ്, എൽടിഇ എന്നീ രണ്ടു വേരിയന്റുകളിൽ ലഭ്യമാണ്. എൽടിഇക്ക് 499 ഡോളറാണ് വില. ആപ്പിൾ വാച്ച് സീരീസ് 10ന് പുറമേ ആപ്പിൾ വാച്ച് അൾട്ര 799 ഡോളർ (ഏകദേശം 67,000 രൂപ) വിലയ്ക്ക് ലഭ്യമാണ്. സെപ്റ്റംബർ 20ഓടുകൂടി ഫോണ്‍ വിപണിയിൽ ലഭ്യമായിത്തുടങ്ങും. ഐഫോണ്‍ 16 സീരീസുകളുടെ വില്പന ആരംഭിക്കുന്നത് വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതലാണ്. ഇന്ത്യക്കാർക്ക് ആപ്പിൾ ഇന്ത്യ വെബ്സൈറ്റിലൂടെ ഫോണുകൾ പ്രീ-ഓർഡർ ചെയ്യാനാകും. ആഗോള വിൽപന തുടങ്ങി ദിവസങ്ങൾക്കുള്ളിൽ തന്നെ ഇന്ത്യൻ നിർമിത ഐഫോണ്‍ 16 മോഡലുകളും ലോകവിപണിയിൽ എത്തും. നാല് വർഷം മുന്‍പാണ് ആപ്പിൾ ഐഫോണുകളുടെ നിർമാണം ഇന്ത്യയിൽ ആരംഭിച്ചത്.

Source link