സിനിമയിൽ കരാർ നിർബന്ധമാക്കണം: ഡബ്ളിയു.സി.സി

കൊച്ചി: മലയാള സിനിമാ വ്യവസായത്തെ സുസംഘടിതമാക്കാൻ എല്ലാവർക്കും കരാർ നിർബന്ധമാക്കണമെന്ന് സിനിമയിലെ വനിതാ കൂട്ടായ്‌മ (ഡബ്ളിയു.സി.സി) ആവശ്യപ്പെട്ടു. കരാർ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യാൻ സംവിധാനം ഒരുക്കണമെന്നും കൂട്ടായ്‌മ നിർദ്ദേശിച്ചു.

അഭിനേതാക്കൾക്കുൾപ്പെടെ എല്ലാ സിനിമാ തൊഴിലാളികൾക്കും കരാർ ഏർപ്പെടുത്തണം. സിനിമയുടെ പേര്, തൊഴിലുടമയുടെയും ജീവനക്കാരന്റെയും വിശദാംശങ്ങൾ, പ്രതിഫലം, നിബന്ധനകൾ, ജോലി പ്രൊഫൈൽ, കലാവധി, ക്രെഡിറ്റുകൾ എന്നിവ വ്യക്തമാക്കണം. ‘പോഷ്” വ്യവസ്ഥ എല്ലാ കരാറിലും വേണം. വ്യവസായം അംഗീകരിക്കുന്ന കരാർ രൂപരേഖകളുണ്ടാക്കണം. താത്കാലിക ജീവനക്കാർക്കും കരാർ ഏർപ്പെടുത്തണം. ദിവസ വേതനക്കാർക്കും ഫോമുകൾ തയ്യാറാക്കണം.


Source link
Exit mobile version