KERALAMLATEST NEWS

അനധികൃത മാർക്ക്: മുൻ എസ്.എഫ്‌.ഐ നേതാവിന്റെ മാർക്ക് ലിസ്റ്റ് പിൻവലിക്കും

മലപ്പുറം: കാലിക്കറ്റ് സർവകലാശാല അസിസ്റ്റന്റ് പ്രൊഫസറും എസ്.എഫ്.ഐ മുൻ നേതാവുമായ കെ. ഡയാനയ്ക്ക് എം.എ പരീക്ഷയിൽ അനധികൃതമായി നൽകിയ 17 മാർക്ക് റദ്ദാക്കികൊണ്ടുള്ള ഗവർണറുടെ ഉത്തരവ് അടിയന്തരമായി നടപ്പിലാക്കാൻ വി.സി ഡോ.പി.രവീന്ദ്രൻ പരീക്ഷാ കൺട്രോളർക്ക് നിർദ്ദേശം നൽകി. പരീക്ഷാ ഭവനിലെ മാർക്ക് രേഖകളിൽ മാറ്റം വരുത്താനും ഡയാനയ്ക്ക് നൽകിയ മാർക്ക് ലിസ്റ്റ് ഉടനടി പിൻവലിക്കാനും നിർദ്ദേശമുണ്ട്.

ഹാജറിന്റെ അടിസ്ഥാനത്തിൽ 2009ൽ നൽകിയ ഇന്റേണൽ മാർക്കിലാണ് സിൻഡിക്കേറ്റ് കമ്മിറ്റിയുടെ ശുപാർശ പ്രകാരം എട്ടു വർഷം കഴിഞ്ഞ് 17 മാർക്കിന്റെ വർദ്ധന അധികമായി നൽകാൻ സർവകലാശാല തീരുമാനിച്ചത്. നടപടി ചോദ്യം ചെയ്ത് സെനറ്റ് അംഗങ്ങളും സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റിയും ഗവർണർക്ക് നൽകിയ പരാതിയിൽ, പരാതിക്കാരുടെയും രജിസ്ട്രാർ, ഡയാന എന്നിവരുടെയും വാദങ്ങൾ കേട്ട ശേഷമാണ് അനധികൃത മാർക്ക് വർദ്ധന ഗവർണർ റദ്ദാക്കിയത്. ഡോ.ഡയാനയ്ക്ക് 2017 മുതൽ യൂണിവേഴ്സിറ്റിയുടെ വിമൻസ് സ്റ്റഡീസ് വകുപ്പിൽ കരാറടിസ്ഥാനത്തിൽ തുടർച്ചയായി അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയിട്ടുണ്ട്. ഡോ. ഡയാനയെ അദ്ധ്യാപക ജോലിയിൽ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എം.എസ്.എഫ് സർവകലാശാലാ കാര്യാലയത്തിലേക്ക് മാർച്ച് നടത്തി.


Source link

Related Articles

Back to top button