KERALAMLATEST NEWS

സൈബർ സഖാക്കളുടെ ഓർമ്മപ്പെടുത്തൽ:  തീയും പുകയുമേറ്റ് ചടയന്റെ മകൻ ചായക്കടയിൽ

ക​ണ്ണൂ​ർ​:​ ​ആ​ദ​ർ​ശ​വും​ ​ലാ​ളി​ത്യ​വും​ ​ഇ​ഴ​ചേ​ർ​ന്ന​ ​ക​മ്യൂ​ണി​സ്റ്റ് ​ജീ​വി​തം​ ​അ​ട​യാ​ള​പ്പെ​ടു​ത്തി​യ​ ​ച​ട​യ​ൻ​ ​ഗോ​വി​ന്ദ​ന്റെ​യും​ ​മ​ക​ൻ​ ​സു​ഭാ​ഷ്ച​ന്ദ്ര​ന്റെ​യും​ ​ജീ​വി​തം​ ​ചൂ​ണ്ടി​ക്കാ​ട്ടി സൈ​ബ​റി​ട​ങ്ങ​ളി​ലെ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ഗ്രൂ​പ്പു​ക​ളു​ടെ​ ​ഓ​ർ​മ്മ​പ്പെ​ടു​ത്ത​ൽ.​ ​ച​ട​യ​ന്റെ​ 26​-ാം​ ​ഓ​ർ​മ്മ​ദി​ന​മാ​യി​രു​ന്നു​ ​ഇ​ന്ന​ലെ.
പാ​ർ​ട്ടി​ ​പ​ത്ര​ത്തി​ൽ​ ​ത​ന്റെ​ ​മ​ക​നെ​ന്ന​ ​പ​രി​ഗ​ണ​ന​യി​ൽ​ ​ല​ഭി​ച്ച​ ​ജോ​ലി​ക്ക് ​പോ​കേ​ണ്ട​തി​ല്ലെ​ന്ന​ ​പി​താ​വി​ന്റെ​ ​നി​ർ​ദ്ദേ​ശം​ ​മാ​നി​ച്ച് ​ചെ​റി​യൊ​രു​ ​ഹോ​ട്ട​ൽ​ ​ന​ട​ത്തി​ ​ഉ​പ​ജീ​വ​നം​ ​ന​ട​ത്തി​യ​ ​മ​ക​ൻ​ ​സു​ഭാ​ഷ് ​ച​ന്ദ്ര​നെ​ ​എ​ടു​ത്തു​കാ​ട്ടി​യാ​ണ് ​റെ​ഡ് ​ആ​ർ​മി,​ ​പോ​രാ​ളി​ ​ഷാ​ജി​ ​തു​ട​ങ്ങി​യ​ ​ഇ​ട​ത് ​സൈ​ബ​ർ​ ​ഗ്രൂ​പ്പു​ക​ൾ​ ​ക​മ്മ്യൂ​ണി​സ്റ്റ് ​ശൈ​ലി​യി​ൽ​ ​നി​ന്ന് ​വ്യ​തി​ച​ലി​ക്കു​ന്ന​ ​നേ​തൃ​ത്വ​ത്തി​നെ​തി​രെ​ ​വി​മ​ർ​ശ​നം​ ​ചൊ​രി​ഞ്ഞ​ത്.
മു​ൻ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​യും​ ​അ​ഴി​ക്കോ​ട് ​എം.​എ​ൽ.​എ​യു​മൊ​ക്കെ​യാ​യ​ ​ച​ട​യ​ൻ​ ​ഗോ​വി​ന്ദ​ന്റെ​ ​മ​ക​ൻ​ ​സു​ഭാ​ഷ് ​ക​മ്പി​ലി​ലെ​ ​ഗാ​യ​ത്രി​ ​ഹോ​ട്ട​ലി​ൽ​ ​ചാ​യ​യു​ണ്ടാ​ക്കു​ന്ന​ ​ചി​ത്ര​ത്തോ​ടെ​യാ​ണ് ​സൈ​ബ​ർ​ ​ഗ്രൂ​പ്പു​ക​ൾ​ ​കു​റി​പ്പ് ​പ​ങ്കി​ട്ട​ത്.​ ​ച​ട​യ​ൻ​ ​നേ​താ​വാ​യി​രി​ക്കെ​ ​പാ​ർ​ട്ടി​ ​പ​ത്ര​ത്തി​ൽ​ ​സു​ഭാ​ഷി​ന് ​ജോ​ലി​ ​ല​ഭി​ച്ച​പ്പോ​ൾ​ ​വി​വാ​ദ​വും​ ​പ്ര​തി​ഷേ​ധ​വും​ ​ഉ​യ​ർ​ന്നി​രു​ന്നു.​ ​ഇ​തോ​ടെ​ ​മ​ക​നോ​ട് ​ജോ​ലി​ ​ഉ​പേ​ക്ഷി​ക്കാ​ൻ​ ​അ​ദ്ദേ​ഹം​ ​ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.​ ​പി​ന്നീ​ട് ​കൂ​ലി​പ്പ​ണി​യെ​ടു​ത്തും​ ​സു​ഹൃ​ത്തി​നോ​ടൊ​പ്പം​ ​ഹോ​ട്ട​ൽ​ ​ന​ട​ത്തി​യു​മാ​ണ് ​ ജീ​വി​ച്ച​ത്.​ ​അ​ന്ന് ​പ്ര​തി​ഷേ​ധി​ച്ച​വ​രു​ടെ​ ​മ​ക്ക​ളെ​ല്ലാം​ ​ഇ​ന്ന് ​പാ​ർ​ട്ടി​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​ക​ഴ​ക​ക്കാ​രാ​ണെ​ന്നും​ ​ച​ട​യ​നെ​പ്പോ​ലെ​ ​ഒ​രു​ ​ക​മ്മ്യൂ​ണി​സ്റ്റു​കാ​ര​ൻ​ ​ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നും​ ​റെ​ഡ് ​ആ​ർ​മി​ ​ഓ​ർ​മ്മി​പ്പി​ക്കു​ന്നു.
നേ​താ​ക്ക​ളി​ൽ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗം​ ​ഇ​ന്ന് ​ഉ​ത്ക​ണ്ഠാ​കു​ല​രാ​ണ്.​ ​മ​ക്ക​ളു​ടെ​ ​ഭാ​വി​യോ​ർ​ത്ത്.​ ​മ​ക്ക​ളെ​ ​എ​ങ്ങ​നെ​യെ​ങ്കി​ലും​ ​ഉ​ന്ന​ത​ങ്ങ​ളി​ൽ​ ​എ​ത്തി​ക്ക​ണം.​ ​ച​ട​യ​നെ​ ​പോ​ലെ​യുംക​മ്മ്യൂ​ണി​സ്റ്റു​കാ​ര​നു​ണ്ടാ​യി​രു​ന്നു​ ​എ​ന്നാ​ണ് ​പോ​രാ​ളി​ ​ഷാ​ജി​ യുടെ ഓ​ർ​മ്മി​പ്പി​ക്ക​ൽ.
സൈ​ബ​ർ​ ​ഗ്രൂ​പ്പു​ക​ളി​ലെ​ ​പ​രാ​മ​ർ​ശ​ത്തോ​ട് ​പ്ര​തി​ക​രി​ക്കാ​ൻ​ ​സു​ഭാ​ഷ് ​ച​ന്ദ്ര​ൻ​ ​ത​യ്യാ​റാ​യി​ല്ല.​ ​’​ദാ​രി​ദ്ര്യ​ത്തി​ന്റെ​ ​കൂ​ടെ​ ​എ​ങ്ങ​നെ​ ​ജീ​വി​ക്കാ​മെ​ന്നാ​ണ് ​അ​ച്ഛ​ൻ​ ​പ​ഠി​പ്പി​ച്ച​ത്.​ ​ക​ഴിഞ്ഞ ​കു​റ​ച്ചു​ ​കാ​ല​മാ​യി​ ​ഞാ​ൻ​ ​ഗാ​യ​ത്രി​ ​ഹോ​ട്ട​ലി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്നി​ല്ല.​ ​ചെ​ന്നൈ​യി​ൽ​ ​ഹോ​ട്ട​ൽ​ ​മേ​ഖ​ല​യി​ൽ​ ​സൂ​പ്പ​ർ​വൈ​സിം​ഗ് ​ജോ​ലി​യാ​ണ് “.


Source link

Related Articles

Back to top button