സഹോദരിയുടെ ഹൽദിയിലും താരം സായി പല്ലവി; വിഡിയോ | Sai Pallavi Sister Wedding
സഹോദരിയുടെ ഹൽദിയിലും താരം സായി പല്ലവി; വിഡിയോ
മനോരമ ലേഖകൻ
Published: September 10 , 2024 12:49 PM IST
1 minute Read
സഹോദരിയുടെ ഹൽദി ചടങ്ങിൽ സായി പല്ലവി
സായ് പല്ലവിയുടെ സഹോദരിയും നടിയുമായ പൂജ കണ്ണന്റെ ഹൽദി വിഡിയോ പുറത്തിറങ്ങി. വിനീത് ആണ് വരന്‍. ഊട്ടി കോത്തഗിരിയിൽ വച്ചു നടന്ന ഹൽദി ചടങ്ങിൽ പ്രധാന ആകർഷണം സായി തന്നെയാണ്.
ചടങ്ങിന്റെ എല്ലാ ചുമതലയുടെയും നേതൃത്വം സായിയുടേതായിരുന്നു. പാട്ടും മേളവുമൊക്കെയായി ആഘോഷപൂർവമാണ് സഹോദരിയുടെ വിവാഹം സായി കൊണ്ടാടിയത്.
ആല്‍ബം, ഹ്രസ്വചിത്രം എന്നിവയിലൂടെ അഭിനയ രംഗത്തെത്തിയ പൂജ ഒരു സിനിമയിലും അഭിനയിച്ചിട്ടുണ്ട്. ചിത്തിര സെവാനം എന്ന സിനിമയില്‍ സമുദ്രക്കനിയുടെ മകള്‍ ആയാണ് വേഷമിട്ടത്. എന്നാല്‍ പിന്നീട് അധികം സിനിമകളില്‍ പൂജ എത്തിയില്ല.
അതേസമയം, അനുജത്തി വിവാഹിതയാകുന്നു, സായ് പല്ലവിയുടെ വിവാഹം എന്നാണ് പലരും ചോദിക്കുന്നത്. നിലവില്‍ നിരവധി സിനിമകളുമായി തിരക്കിലാണ് സായ് പല്ലവി. ‘എസ്‌കെ 21’, ‘രാമായണ’, ‘തണ്ടേല്‍’ തുടങ്ങിയ ചിത്രങ്ങളാണ് സായ് പല്ലവിയുടെതായി പുറത്തിറങ്ങാനുള്ളത്.
English Summary:
Sai Pallavi Steals the Show at Sister Pooja Kannan’s Haldi Ceremony!
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews 1g7bq2eumbb8dir8s71e4olnjq mo-celebrity-celebritywedding f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-saipallavi
Source link