ഹേമ കമ്മിറ്റി റിപ്പോർട്ട്; നാലുവർഷമായിട്ടും എന്തുകൊണ്ട് അനങ്ങിയില്ല? സർക്കാരിനെ നിർത്തിപ്പൊരിച്ച് ഹൈക്കോടതി
കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഹൈക്കോടതി. സമൂഹത്തിലെ ഒരു സുപ്രധാന വിഷയത്തിൽ ഇടപെടേണ്ട ബാദ്ധ്യത സർക്കാരിനില്ലേ എന്നും കോടതി ആരാഞ്ഞു. റിപ്പോർട്ടിന്റെ പൂർണരൂപം അന്വേഷണ സംഘത്തിന് കൈമാറണമെന്നും കോടതി ആവശ്യപ്പെട്ടു.
ഹേമ കമ്മിറ്റി റിപ്പോർട്ട് കിട്ടിയിട്ട് നാലുവർഷമായിട്ടും സർക്കാർ എന്ത് നടപടിയെടുത്തു എന്നുമാണ് കോടതി തുടരെ തുടരെ ചോദിച്ചത്. രഹസ്യാത്മകത സൂക്ഷിച്ചുകൊണ്ട് എത്രയും വേഗം റിപ്പോർട്ടിന്റെ പൂർണരൂപം സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിന് കൈമാറണം. അവർ അന്വേഷിച്ച് നടപടിയെടുത്ത ശേഷമേ ഇക്കാര്യത്തിൽ മുന്നോട്ടുപോകൂ എന്നും ഓഡിയോ ക്ലിപ്പുകൾ ഉണ്ടെങ്കിൽ അതും റിപ്പോർട്ടിനൊപ്പം ഹാജരാക്കാനും കോടതി ആവശ്യപ്പെട്ടു.
കേരളത്തിൽ സ്‌ത്രീകളെന്ന് പറയുന്നത് ഭൂരിപക്ഷമാണ് അല്ലാതെ ന്യൂനപക്ഷമല്ല. കൃത്യമായ നടപടിയുണ്ടാകണം. ഇത് സിനിമാ മേഖലയെ മാത്രം ബാധിക്കുന്ന കാര്യമല്ല, കേരളത്തിലെ ഭൂരിപക്ഷമുള്ള സ്‌ത്രീകളെ ബാധിക്കുന്ന പ്രശ്‌നമാണ്.
Source link