വാഷിംഗ്ടൺ ഡിസി: ജനങ്ങളുടെ ശബ്ദമാണു പ്രതിപക്ഷമെന്ന് കോൺഗ്രസ് നേതാവ് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ജനങ്ങളുടെ പ്രശ്നങ്ങൾ അവരുടെ ഭാഗത്തുനിന്നു ശ്രദ്ധയോടെ മനസിലാക്കുകയും ഉന്നയിക്കുകയുമാണ് പ്രതിപക്ഷത്തിന്റെ പ്രധാന ദൗത്യമെന്നും അദ്ദേഹം പറഞ്ഞു. ഡാളസിലെ ടെക്സസ് സർവകലാശാലയിൽ വിദ്യാർഥികളുമായി സംവദിക്കുകയായിരുന്നു രാഹുൽ. കഴിവുള്ള ദശലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിൽ മാറ്റിനിർത്തപ്പെടുകയാണെന്ന് രാഹുൽ പറഞ്ഞു. ഇന്ത്യയിൽ കഴിവുള്ളവരില്ല എന്നതല്ല പ്രശ്നം; അവർ പരിഗണിക്കപ്പെടുന്നില്ലെന്നതാണ്. ദിവസവും ദശലക്ഷക്കണക്കിന് ഏകലവ്യ കഥകളാണ് ഇന്ത്യയിൽ സംഭവിക്കുന്നത്. കഴിവുള്ളവർ പാർശ്വവത്കരിക്കപ്പെടുന്നു. അവർക്ക് വളരാനുള്ള അവസരം ഇന്ത്യയിലില്ലെന്നും രാഹുൽ പറഞ്ഞു.
Source link