പന്ത്, രാഹുൽ ടെസ്റ്റ് ടീമിൽ
മുംബൈ: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരന്പരയ്ക്കുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിലേക്ക് വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്തും കെ.എൽ. രാഹുലും തിരിച്ചെത്തി. പരിക്കിനെത്തുടർന്ന് വിശ്രമത്തിലായിരുന്ന ഇരുവരും തിരിച്ചെത്തിയതിനൊപ്പം, ഇടംകൈ പേസറായ യാഷ് ദയാൽ പുതുമുഖമായി ഇന്ത്യൻ സംഘത്തിൽ ഉൾപ്പെട്ടു. ചെന്നൈയിൽ 19നാണ് ഇന്ത്യ x ബംഗ്ലാദേശ് ഒന്നാം ടെസ്റ്റ്. പാക്കിസ്ഥാനെ അവരുടെ നാട്ടിൽ 2-0നു തകർത്തശേഷമാണ് ബംഗ്ലാദേശ് ഇന്ത്യയിലെത്തിയിരിക്കുന്നത്.
ഇന്ത്യൻ ടീം: രോഹിത് ശർമ (ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, കെ.എൽ. രാഹുൽ, സർഫറാസ് ഖാൻ, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ധ്രുവ് ജുറെൽ (വിക്കറ്റ് കീപ്പർ), ആർ. അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ആകാഷ് ദീപ്, ജസ്പ്രീത് ബുംറ, യാഷ് ദയാൽ.
Source link