600 കോടിയുടെ വില്പന ലക്ഷ്യമിട്ട് ഗോപു നന്തിലത്ത് ജി-മാർട്ട്
തൃശൂർ: ഗൃഹോപകരണ, ഇലക്ട്രോണിക് ഗാഡ്ജറ്റ് രംഗത്തെ മുൻനിരവ്യാപാരശൃംഖലയായ ഗോപു നന്തിലത്ത് ജി-മാർട്ട് ഈ ഓണക്കാലത്തു ലക്ഷ്യമിടുന്നത് 600 കോടി രൂപയുടെ വില്പന. വാർഷികവില്പനയുടെ പകുതിയാണിത്. ബെൻസ ബെൻസ ഓഫറിലൂടെ മെഴ്സിഡസ് ബെൻസ് കാർ, അഞ്ച് മാരുതി എസ്പ്രസോ കാറുകൾ തുടങ്ങി ഒട്ടേറെ സമ്മാനങ്ങൾ ഭാഗ്യശാലികളായ ഉപയോക്താക്കൾക്കു നൽകുമെന്നു ചെയർമാൻ ഗോപു നന്തിലത്ത് പറഞ്ഞു. മറ്റ് ആകർഷകമായ ഓഫറുകളും ഉണ്ട്. ഓരോ മുപ്പതു കിലോമീറ്ററിലും ഒരു ഷോറൂം എന്നതാണ് കന്പനിയുടെ ലക്ഷ്യം. 54-ാമത് ഷോറൂം കഴിഞ്ഞ ദിവസം തുറന്നു. ഡിസംബറിനുള്ളിൽ പത്തു ഷോറൂമുകൾകൂടി പ്രവർത്തനമാരംഭിക്കും. ലാഭ മാർജിൻ കുറച്ച് വിറ്റുവരവ് കൂട്ടുന്ന രീതിയാണ് ഗോപു നന്തിലത്തിന്റേത്. നിലവിലുള്ള 1,200 കോടിയുടെ വിറ്റുവരവ് അടുത്ത സാന്പത്തികവർഷത്തോടെ 1,600 കോടിയിലേക്ക് ഉയർത്തും. മൊബൈൽ ഫോണ് രംഗത്തു കൂടുതൽ ശ്രദ്ധപതിപ്പിച്ച് അതിനടുത്ത വർഷം 2,500 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്ന് ഗോപു നന്തിലത്ത് വ്യക്തമാക്കി.
മുൻനിര ബ്രാൻഡുകളുടെ ഉത്പന്നങ്ങൾ ഇടനിലക്കാരില്ലാതെ വാങ്ങുന്നതിനാൽ ലാഭത്തിന്റെ നല്ലൊരു പങ്ക് ഉപഭോക്താക്കൾക്കു നൽകും. ജനങ്ങൾ അർപ്പിച്ച വിശ്വാസമാണ് 41-ാം വർഷത്തിലേക്ക് സ്ഥാപനത്തെ കൈപിടിച്ചുനടത്തുന്നത്. മൊബൈൽ, ലാപ്ടോപ്, 10 ലക്ഷം രൂപവരെ വിലവരുന്ന എൽഇഡി ടിവികൾ, ആറുലക്ഷംവരെയുള്ള റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉത്പന്നങ്ങൾ ഓണ്ലൈനിനെക്കാൾ വിലക്കുറവിൽ ജി-മാർട്ടിൽനിന്നു വാങ്ങാം. ഇഎംഐ സൗകര്യവും ലഭ്യമാണ്. ആകർഷകമായ ഓഫറുകളും മികച്ച വില്പനാനന്തരസേവനവും ജി-മാർട്ടിന്റെ സവിശേഷതകളാണെന്നു ഗോപു നന്തിലത്ത് പറഞ്ഞു.

Source link