സൂപ്പർ ലീഗ് കേരള : വാരിയേഴ്സിനു ജയം
മലപ്പുറം: സൂപ്പർ ലീഗ് കേരളഫുട്ബോളിൽ കണ്ണൂർ വാരിയേഴ്സിനു ജയം. മഞ്ചേരി പയ്യനാട് സറ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 2-1 ന് തൃശൂർ മാജിക് എഫ്സിയെയാണ് അവർ കീഴടക്കിയത്. തൃശൂരിനായി അഭിജിത്ത് (37’), കണ്ണൂരിനായി ഡേവിഡ് ഗ്രാൻഡേ(71’), അൽവാരോ അൽവാരസ് (90+4’) എന്നിവർ ഗോൾ നേടി. തൃശൂർ ടീമിന്റെ ഹോം ഗ്രൗണ്ടാണ് മഞ്ചേരി സ്റ്റേഡിയം. മികച്ച നീക്കങ്ങൾ ഇരുടീമുകളുടെ ഭാഗത്തുനിന്നു കാണപ്പെട്ടെങ്കിലും കളിയുടെ നിയന്ത്രണം കണ്ണൂരാണ് ഏറ്റെടുത്തത്. ഒരു ഗോളിനു പിന്നിൽനിന്ന ശേഷമായിരുന്നു അവരുടെ തിരിച്ചുവരവ്.
ഫുട്ബോളിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്ന സി.കെ. വിനീത് അതിന്റെ ആലസ്യമൊന്നും മൈതാനത്തു കാണിച്ചില്ല. വിനീത് തൊടുത്ത മനോഹമായ പാസിലായിരുന്നു തൃശൂരിനായി അഭിജിത്ത് സർക്കാർ വല കുലുക്കിയത്. ഇന്ന് കോഴിക്കോട് ഇ.എം.എസ്. സ്റ്റേഡിയത്തിൽ കാലിക്കട്ട്് എഫ്സിയും തിരുവനന്തപുരം കൊന്പൻസും ഏറ്റുമുട്ടും.
Source link