അബുജ: നൈജീരിയയിൽ ഇന്ധന ടാങ്കർ ട്രക്കുമായി കൂട്ടിയിടിച്ചുണ്ടായ സ്ഫോടനത്തിൽ 59 പേർ വെന്തുമരിച്ചു. സെൻട്രൽ നൈജർ സംസ്ഥാനത്തെ അഗായി മേഖലയിൽ ഞായറാഴ്ചയായിരുന്നു അപകടം. കണ്ടെടുത്ത മൃതദേഹങ്ങൾ സംസ്കരിച്ചുവെന്ന് നൈജർ സ്റ്റേറ്റ് എമർജൻസി മാനേജ്മെന്റ് ഏജൻസി ഡയറക്ടർ ജനറൽ അബ്ദുള്ളാബി ബാബാ അറബ് പറഞ്ഞു.
കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുക്കാനുള്ള ശ്രമങ്ങൾ നടക്കുന്നതായി സ്റ്റേറ്റ് എമർജൻസി യൂണിറ്റിന്റെ വക്താവ് ഇബ്രാഹിം ഹുസൈനി പറഞ്ഞു. അടുത്ത കാലത്തു നടന്നതിൽ വച്ച് ഏറ്റവും വലിയ അപകടമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, രാജ്യത്തെ മോശം റോഡുകൾ മൂലം ഇത്തരം അപകടങ്ങൾ പതിവാണെന്നു കണക്കുകൾ തെളിയിക്കുന്നുണ്ട്.
Source link