സനാ: മധ്യസിറിയയിലെ സൈനിക താവളങ്ങളിൽ ഇസ്രേലി സേന നടത്തിയ വ്യോമാക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അഞ്ചു പേർ നാട്ടുകാരും മറ്റുള്ളവർ സൈനികരും പതിമൂന്നു പേർ ഇറാൻ അനുകൂല ഗ്രൂപ്പുകൾക്കു വേണ്ടി പ്രവർത്തിക്കുന്നവരുമാണ്. സംഭവത്തിൽ ആയുധനിർമാണവുമായി ബന്ധപ്പെട്ട ഒരു ഗവേഷണകേന്ദ്രവും ആക്രമിക്കപ്പെട്ടതായി സിറിയൻ ഒബ്സർവേറ്ററി ഫോർ ഹ്യൂമൻ റൈറ്റ്സ് അറിയിച്ചു. ലബനോനിലും സിറിയയിലുമുള്ള സംഘങ്ങൾ വടക്കൻ ഇസ്രയേലിൽ നടത്തിയ ആക്രമണങ്ങൾക്ക് ശേഷമാണു ഇസ്രയേൽ പ്രത്യാക്രമണങ്ങൾ കടുപ്പിച്ചത്.
ഒരു ഹൈവേയ്ക്ക് കേടുപാടുകൾ സംഭവിച്ചതായും വനങ്ങളാൽ നിറഞ്ഞ ഹെയർ അബ്ബാസ് മേഖലയിൽ കാട്ടുതീ പൊട്ടിപ്പുറപ്പെട്ടതായും ഒരു സിറിയൻ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Source link