WORLD

സി​റി​യ​യിൽ ഇ​സ്രേ​ലി ആ​ക്ര​മ​ണം; 18 മ​ര​ണം


സ​​​നാ: മ​​​ധ്യ​​​സി​​​റി​​​യ​​​യി​​​ലെ സൈ​​​നി​​​ക താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ ​​ഇ​​​സ്രേ​​​ലി സേ​​ന ന​​ട​​ത്തി​​യ വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നി​​​ര​​​വ​​​ധി പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ അ​​​ഞ്ചു പേ​​​ർ നാ​​ട്ടു​​കാ​​രും മ​​റ്റു​​ള്ള​​വ​​ർ സൈ​​​നി​​​ക​​​രും പ​​​തി​​​മൂ​​​ന്നു പേ​​​ർ ഇ​​​റാ​​​ൻ അ​​​നു​​​കൂ​​​ല ഗ്രൂ​​​പ്പു​​​ക​​​ൾ​​​ക്കു വേ​​​ണ്ടി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന​​വ​​​രു​​​മാ​​​ണ്. സം​​​ഭ​​​വ​​​ത്തി​​​ൽ ആ​​​യു​​​ധ​​​നി​​​ർ​​​മാ​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട ഒ​​​രു ഗ​​​വേ​​​ഷ​​​ണ​​​കേ​​​ന്ദ്ര​​​വും ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​താ​​​യി സി​​​റി​​​യ​​​ൻ ഒ​​​ബ്സ​​​ർ​​​വേ​​​റ്റ​​​റി ഫോ​​​ർ ഹ്യൂ​​​മ​​​ൻ റൈ​​​റ്റ്സ് അ​​​റി​​​യി​​​ച്ചു. ല​​​ബ​​​നോ​​​നി​​​ലും സി​​​റി​​​യ​​​യി​​​ലു​​​മു​​​ള്ള സം​​​ഘ​​​ങ്ങ​​​ൾ വ​​​ട​​​ക്ക​​​ൻ ഇ​​​സ്ര​​​യേ​​​ലി​​​ൽ ന​​​ട​​​ത്തി​​​യ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ശേ​​​ഷ​​​മാ​​​ണു ഇ​​​സ്ര​​​യേ​​​ൽ പ്ര​​​ത്യാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ക​​​ടു​​​പ്പി​​​ച്ച​​​ത്.

ഒ​​​രു ഹൈ​​​വേ​​​യ്ക്ക് കേ​​​ടു​​​പാ​​​ടു​​​ക​​​ൾ സം​​​ഭ​​​വി​​​ച്ച​​​താ​​​യും വ​​​ന​​​ങ്ങ​​​ളാ​​​ൽ നി​​​റ​​​ഞ്ഞ ഹെ​​​യ​​​ർ അ​​​ബ്ബാ​​​സ് മേ​​​ഖ​​​ല​​​യി​​​ൽ കാ​​​ട്ടു​​​തീ പൊ​​​ട്ടി​​​പ്പു​​​റ​​​പ്പെ​​​ട്ട​​​താ​​​യും ഒ​​​രു സി​​​റി​​​യ​​​ൻ വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തി​​​ട്ടു​​​ണ്ട്.


Source link

Related Articles

Back to top button