10 പേരുമായി സ്പാനിഷ് ജയം
ജെനീവ: യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് നാലിൽ നിലവിലെ ചാന്പ്യന്മാരായ സ്പെയിനിനു ജയം. എവേ മത്സരത്തിൽ സ്പെയിൻ 4-1നു സ്വിറ്റ്സർലൻഡിനെ കീഴടക്കി. 20-ാം മിനിറ്റിൽ റോബിൻ ലെ നോർമാൻഡ് ചുവപ്പു കാർഡ് കണ്ടു പുറത്തായതോടെ സ്പെയിൻ 10 പേരായി ചുരുങ്ങി. എങ്കിലും ലാ റോഹയുടെ വിജയം തടയാൻ സ്വിസ് സംഘത്തിനു സാധിച്ചില്ല. സ്പെയിനിനു വേണ്ടി ഫാബിയൻ റൂയിസ് (13’, 77’) ഇരട്ട ഗോൾ സ്വന്തമാക്കി. ജോസെലു (4’), ഫെറാൻ ടോറസ് (80’) എന്നിവരായിരുന്നു സ്പെയിനിന്റെ മറ്റു ഗോൾ നേട്ടക്കാർ. സെക്കി അംദൂനിയുടെ (41’) വകയായിരുന്നു സ്വിറ്റ്സർലൻഡിന്റെ ഗോൾ.
ലൂക്ക ഗോൾ ഗ്രൂപ്പ് ഒന്നിൽ ആദ്യമത്സരത്തിൽ പോർച്ചുഗലിനോടു പരാജയപ്പെട്ട ക്രൊയേഷ്യ, രണ്ടാം മത്സരത്തിൽ 1-0നു പോളണ്ടിനെ കീഴടക്കി. 52-ാം മിനിറ്റിൽ ലൂക്ക മോഡ്രിച്ചിന്റെ വകയായിരുന്നു ക്രൊയേഷ്യയുടെ ജയം കുറിച്ച ഗോൾ. മറ്റു മത്സരങ്ങളിൽ സ്വീഡൻ 3-0ന് എസ്റ്റോണിയയെയും ഡെന്മാർക്ക് 2-0ന് സെർബിയയെയും തോൽപ്പിച്ചു.
Source link