സംവിധായകൻ രഞ്ജിത്തിന് മുൻകൂർ ജാമ്യം; അറസ്റ്റ് തടഞ്ഞു

കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിന് മുൻകൂർജാമ്യം. 30 ദിവസത്തെ താൽക്കാലിക മുൻകൂർ ജാമ്യമാണ് അനുവദിച്ചിരിക്കുന്നത്. കോഴിക്കോട് പ്രിൻസിപ്പൽ ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് അറസറ്റ് തടഞ്ഞതായി കോടതി വ്യക്തമാക്കി. മാങ്കാവ് സ്വദേശിയായ യുവാവിന്റെ പരാതിയിലുള്ള കേസിലാണ് ജാമ്യം ലഭിച്ചത്. സംവിധായകൻ രഞ്ജിത്ത് പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയെന്നാണ് യുവാവ് പരാതിയിൽ പറയുന്നത്. യുവാവിന്റെ പരാതിയിൽ കോഴിക്കോട് കസബ പൊലീസാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

‘രഞ്ജിത്ത് മുറിയിലുള്ള സമയം എന്നോട് നഗ്നനായി നിൽക്കാൻ പറഞ്ഞു. ഈ സമയം രഞ്ജിത്ത് ഒരു നടിയുമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. രേവതിയാണെന്നാണ് രഞ്ജിത്ത് എന്നോട് പറഞ്ഞത്. രേവതിയുമായി രഞ്ജിത്തിന് ബന്ധമുണ്ടോയെന്നൊന്നും എനിക്കറിയില്ല.എന്റെ ഫോട്ടോയെടുത്ത് അയക്കുകയായിരുന്നു. അപ്പോൾ ആർക്കാണെന്ന് ഞാൻ ചോദിച്ചു.

രേവതിക്കാണ്, നിന്നെക്കണ്ടിട്ട് ഇഷ്ടായി എന്നൊക്കെയാണ് എന്നോട് പറഞ്ഞത്. ബംഗളൂരുവിലെ മുറിയിൽവച്ചാണ് ഈ സംഭവം നടന്നത്. ബാവൂട്ടിയുടെ നാമത്തിൽ എന്ന ചിത്രം പാക്കപ്പ് ആയതിന് ശേഷം ഓഡിയോ ലോഞ്ചോ മറ്റോ ആയി ബന്ധപ്പെട്ടാണ് ആള് ഉണ്ടായിരുന്നത്.’- യുവാവ് പറഞ്ഞു

രഞ്ജിത്തിനെതിരായ ആരോപണം

അവസരം തേടി ഹോട്ടല്‍ റൂമിലെത്തിയ തനിക്ക് രഞ്ജിത്ത് ടിഷ്യൂ പേപ്പറില്‍ ഫോണ്‍ നമ്പര്‍ കുറിച്ചു തന്നുവെന്നും അതില്‍ സന്ദേശം അയക്കാനും ആവശ്യപ്പെട്ടുവെന്നാണ് യുവാവ് പറയുന്നത്. ബംഗളൂരു താജ് ഹോട്ടലില്‍ രണ്ട് ദിവസത്തിന് ശേഷം എത്താന്‍ ആവശ്യപ്പെട്ടു. രാത്രി 10 മണിയോടെ ഹോട്ടലില്‍ എത്തിയ തന്നോട് പുറകുവശത്തെ ഗേറ്റ് വഴി റൂമിലേക്ക് എത്താന്‍ സംവിധായകന്‍ നിര്‍ദ്ദേശിച്ചു, മുറിയിലെത്തിയപ്പോള്‍ മദ്യം നല്‍കി കുടിക്കാന്‍ നിര്‍ബന്ധിച്ചു, പിന്നീട് വിവസ്ത്രനാക്കിയെന്നും പീഡിപ്പിച്ചുവെന്നുമാണ് യുവാവ് ആരോപിച്ചത്.


Source link
Exit mobile version