‘ഗോട്ടി’ൽ വിജയ്‌യുടെ മകളായി എത്തിയ കുട്ടി ഇവിടുണ്ട്!
‘ഗോട്ടി’ൽ വിജയ്‌യുടെ മകളായി എത്തിയ കുട്ടി ഇവിടുണ്ട്! | Abyukta Manikandan
‘ഗോട്ടി’ൽ വിജയ്‌യുടെ മകളായി എത്തിയ കുട്ടി ഇവിടുണ്ട്!
മനോരമ ലേഖകൻ
Published: September 09 , 2024 11:59 AM IST
1 minute Read
അബ്യുക്ത മണികണ്ഠൻ
‘ഗോട്ട്’ സിനിമയിൽ വിജയ്‌യുടെ മകളായി എത്തിയ അബ്യുക്ത മണികണ്ഠന്റെ ചിത്രങ്ങളാണ് പ്രേക്ഷകരുടെ ഇടയിൽ വൈറൽ. പ്രശസ്ത ഛായാഗ്രാഹകൻ മണികണ്ഠന്റെ മകളാണ് അബ്യുക്ത. മോഡലും ഭരതനാട്യം നർത്തകി കൂടിയായ അബ്യുക്തയുടെ ആദ്യ സിനിമ കൂടിയായിരുന്നു ‘ഗോട്ട്’.
16കാരിയായ അബ്യുക്ത നിയമ വിദ്യാർഥിയാണ്. അന്യൻ, ഓം ശാന്തി ഓം (ഹിന്ദി), രാവൺ തുടങ്ങി സിനിമകളുടെ ഛായാഗ്രാഹകനാണ് മണികണ്ഠൻ.
ആദ്യ ഓഡിഷനിൽ തന്നെ കഥാപാത്രത്തിനായി അബ്യുക്തയെ തീരുമാനിക്കുകയായിരുന്നു. വിജയ്‌യ്ക്കും സ്നേഹയ്ക്കുമൊപ്പം ഗംഭീര പ്രകടനമാണ് അബ്യുക്ത ചിത്രത്തിൽ കാഴ്ച വച്ചത്.
English Summary:
Meet Abyukta Manikandan: Star Kid, Model, Dancer, and ‘GOAT’ Fame
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-vijay mo-entertainment-movie-venkatprabhu f3uk329jlig71d4nk9o6qq7b4-list 480nq6ec1l3lta59mgn32re4l9
Source link