ദിയയ്‌ക്ക് വിവാഹാശംസകളുമായി മുൻ കാമുകൻ വൈഷ്ണവ് | Diya krishna , vaishnav, aswin
ദിയയ്‌ക്ക് വിവാഹാശംസകളുമായി മുൻ കാമുകൻ വൈഷ്ണവ്
മനോരമ ലേഖിക
Published: September 09 , 2024 12:30 PM IST
1 minute Read
ഇൻഫ്ലുവൻസറും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണയ്ക്ക് വിവാഹാശംസകളുമായി മുൻ കാമുകൻ വൈഷ്ണവ് ഹരിചന്ദ്രൻ. ‘എല്ലാവിധ ആശംസകളും’ എന്നാണ് ദിയയുടെ വിവാഹവേഷത്തിലെ ചിത്രത്തിനൊപ്പം വൈഷ്ണവ് കുറിച്ചത്. ദൃഷ്ടി പതിയാതിരിക്കട്ടെ എന്ന അർത്ഥത്തിൽ ഇമോജിയും ചേർത്തിട്ടുണ്ട്.
കഴിഞ്ഞ ദിവസം ആയിരുന്നു ദിയയുടെ വിവാഹം നടന്നത്. ദീർഘകാല സുഹൃത്തായിരുന്ന അശ്വിൻ ഗണേഷിനെയാണ് ദിയ വിവാഹം ചെയ്തത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. തിരുവനന്തപുരത്തെ ആഡംബര ഹോട്ടലിന്റെ ഗാർഡൺ ഏരിയയിൽ ഒരുക്കിയ ജർമൻ മണ്ഡപത്തിലായിരുന്നു ചടങ്ങുകൾ നടന്നത്.
സമൂഹമാധ്യമങ്ങളിൽ വളരെ സജീവമായ ദിയ തന്റെ ജീവിതത്തിലുണ്ടാകുന്ന ഓരോ സംഭവവികാസങ്ങളും ആരാധകരുമായി പങ്കുവെക്കാറുണ്ട്. അശ്വിന് മുമ്പ് വൈഷ്ണവ് ഹരിചന്ദ്രനുമായി ഏറെനാൾ ദിയ പ്രണയത്തിലായിരുന്നു. ഇക്കാര്യം ദിയ തന്നെ തന്റെ വ്ലോഗിലൂടെ പങ്കുവച്ചിട്ടുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വിഡിയോകളും താരപുത്രി നിരന്തരം പങ്കുവെയ്ക്കാറുണ്ടായിരുന്നു. ദിയയുമായി പ്രണയത്തിലാണെന്ന് വൈഷ്ണവും വെളിപ്പെടുത്തിയിരുന്നു. എന്നാൽ പിന്നീട് അവർ തമ്മിൽ ബ്രേക്കപ്പ് ആയി.
2023ൽ എടുത്ത ഏറ്റവും മികച്ച തീരുമാനം എന്താണെന്ന ഫോളോവേഴ്സിന്റെ ചോദ്യത്തിന് ഉത്തരം നൽകുന്നതിനിടെയാണ് വൈഷ്ണവുമായുള്ള പ്രണയം അവസാനിപ്പിച്ചുവെന്ന് ദിയ വെളിപ്പെടുത്തിയത്. ‘ഞാൻ ചില കാര്യങ്ങൾ കണ്ടപ്പോൾ വീണ്ടും പുള്ളിക്കാരനെ പിടിച്ചുനിർത്താൻ പാടില്ലായിരുന്നു. പൊക്കോയെന്ന് പറയണമായിരുന്നു. പക്ഷെ ഞാൻ എല്ലാം ശരിയാക്കാൻ ട്രൈ ചെയ്ത് പിടിച്ച് നിർത്തികൊണ്ടിരുന്നു. പണ്ടേ പൊക്കോയെന്ന് പറഞ്ഞുവിടേണ്ടതായിരുന്നു.’ എന്നാണ് ദിയ അന്ന് വൈഷ്ണവിനെക്കുറിച്ച് പറഞ്ഞത്.
‘ഇപ്പോൾ ഞാൻ ഹാപ്പിയാണ്. ഓന്തിന്റെ സ്വഭാവം കാണിക്കുന്നവരെ എനിക്കിപ്പോൾ കണ്ടാൽ അറിയാം’ എന്നാണ് വൈഷ്ണവുമായി വേർപിരിഞ്ഞശേഷം ദിയ ആ പ്രണയബന്ധത്തെക്കുറിച്ച് പറഞ്ഞത്. ദിയയുടെയും വൈഷ്ണവിന്റെയും സുഹൃദ്സംഘത്തിലെ അംഗമായിരുന്നു ദിയയുടെ ഭർത്താവ് അശ്വിനും.
പ്രണയത്തകർച്ചയ്ക്കുശേഷം വൈഷ്ണവിനെ കുറിച്ച് ദിയ അധികം സംസാരിക്കാറില്ല. എന്നാൽ മുൻ കാമുകിയെക്കുറിച്ചുള്ള ചോദ്യങ്ങളെ എന്നും സ്വാഗതം ചെയ്യുന്ന കൂട്ടത്തിലാണ് വൈഷ്ണവ്. ഇപ്പോഴിതാ ദിയയുടെ ദാമ്പത്യജീവിതത്തിന് ആശംസകൾ നേർന്ന് രംഗത്തെത്തിയിരിക്കുകയാണ് വൈഷ്ണവ്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് ദിയയുടെ ചിത്രം പങ്കിട്ട് ആശംസകൾ വൈഷ്ണവ് നേർന്നത്. എന്നാൽ അശ്വിനെ കുറിച്ച് വൈഷ്ണവ് ഒന്നും തന്നെ പരാമർശിച്ചിട്ടില്ല. ദിയയെപ്പോലെ തന്നെ വൈഷ്ണവിന്റെ സുഹൃത്തായിരുന്നു അശ്വിനും.
ദിയയെപ്പോലെ തന്നെ വൈഷ്ണവും ഇപ്പോൾ ഒരു സോഷ്യൽമീഡിയ ഇൻഫ്ലുവൻസറാണ്. ദിയ കൃഷ്ണയാണ് വൈഷ്ണവിനെ ഇൻഫ്ലുവെൻസറാകാൻ സഹായിച്ചത്. ഇരുവരും ഒരുമിച്ച് വീഡിയോകൾ ചെയ്തതോടെയാണ് വൈഷ്ണവിന് സമൂഹമാധ്യമത്തിൽ ഫോളോവേഴ്സ് കൂടിയത്. പിന്നീട് ചില ഹ്രസ്വചിത്രങ്ങളിലും വൈഷ്ണവിന് അവസരം ലഭിച്ചു. ഡേറ്റിങ്ങിനോടും വിവാഹത്തോടും ഇപ്പോൾ താത്പര്യമില്ലെന്നാണ് അടുത്തിടെ ഒരു വിഡിയോയിൽ വൈഷ്ണവ് പറഞ്ഞത്.
English Summary:
Ex-boyfriend Vaishnav congratulates and gave wish to Diya on her wedding
7rmhshc601rd4u1rlqhkve1umi-list mo-entertainment-movie-diya-krishnakumar mo-entertainment-common-malayalammovienews mo-entertainment-movie f3uk329jlig71d4nk9o6qq7b4-list 4d7o6pqp45e0oh49ghpaa0vrl mo-entertainment-movie-ahaanakrishna
Source link