14 വർഷങ്ങൾക്കു ശേഷം അക്ഷയ് കുമാറിനൊപ്പം പ്രിയൻ; ഫസ്റ്റ്ലുക്ക് എത്തി

14 വർഷങ്ങൾക്കു ശേഷം അക്ഷയ് കുമാറിനൊപ്പം പ്രിയൻ; ഫസ്റ്റ്ലുക്ക് എത്തി | Bhoot Bangla Movie

14 വർഷങ്ങൾക്കു ശേഷം അക്ഷയ് കുമാറിനൊപ്പം പ്രിയൻ; ഫസ്റ്റ്ലുക്ക് എത്തി

മനോരമ ലേഖകൻ

Published: September 09 , 2024 10:36 AM IST

Updated: September 09, 2024 10:59 AM IST

1 minute Read

അക്ഷയ് കുമാർ, പ്രിയദർശൻ

പതിനാല് വർഷങ്ങൾക്കു ശേഷം അക്ഷയ്കുമാറും പ്രിയദർശനും ഒന്നിക്കുന്നു. ഭൂത് ബംഗ്ല എന്ന പേരിട്ടിരിക്കുന്ന ചിത്രം ഹൊറർ കോമഡി ഗണത്തിൽപെടുന്നു. ഇത് ഏഴാം തവണയാണ് അക്ഷയ്കുമാറും പ്രിയദർശനും ഒന്നിച്ചെത്തുന്നത്. അക്ഷയ്‌യുടെ പിറന്നാളിനോടനുബന്ധിച്ച് സിനിമയുടെ മോഷൻ പോസ്റ്ററും റിലീസ് ചെയ്തിട്ടുണ്ട്.

2010ൽ പുറത്തിറങ്ങിയ ‘ഖാട്ടാ മീട്ട’യാണ് ഇരുവരും അവസാനം ഒന്നിച്ച ചിത്രം. ഡിസംബറിൽ ചിത്രീകരണം ആരംഭിക്കുന്ന സിനിമ ഏക്ത കപൂർ ആണ് നിർമിക്കുന്നത്.

2021ൽ റിലീസ് ചെയ്ത ഹങ്കാമ 2വിനു ശേഷം പ്രിയദർശൻ സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം കൂടിയാണിത്. ഉർവശിയെ പ്രധാന കഥാപാത്രമാക്കി തമിഴിൽ ഒരുക്കിയ ‘അപ്പാത്ത’യാണ് അവസാനമായി സംവിധാനം ചെയ്ത മുഴുനീള സിനിമ.

English Summary:
Akshay Kumar and Priyadarshan’s spooky comedy titled Bhoot Bangla

7rmhshc601rd4u1rlqhkve1umi-list 2tj6gt80hs6qj5n4q2cn1c1n5o f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-akshay-kumar mo-entertainment-movie-priyadarshan mo-entertainment-common-bollywoodnews


Source link
Exit mobile version