CINEMA

നിർമാണം റാണ ദഗുബാട്ടി; നായകൻ ദുൽഖർ; ‘കാന്ത’യ്ക്കു തുടക്കം

നിർമാണം റാണ ദഗുബാട്ടി; നായകൻ ദുൽഖർ; ‘കാന്ത’യ്ക്കു തുടക്കം | Kaantha Dulquer Salmaan

നിർമാണം റാണ ദഗുബാട്ടി; നായകൻ ദുൽഖർ; ‘കാന്ത’യ്ക്കു തുടക്കം

മനോരമ ലേഖകൻ

Published: September 09 , 2024 11:08 AM IST

1 minute Read

സമുദ്രക്കനി, റാണ ദഗുബാട്ടി, ഭാഗ്യശ്രീ, ദുൽഖർ സൽമാൻ, വെങ്കിടേഷ്

റാണ ദഗുബാട്ടിയും മലയാളികളുടെ പ്രിയ താരം ദുൽഖർ സൽമാനും ഒന്നിക്കുന്നു. ദുൽഖർ നായകനായി എത്തുന്ന കാന്ത’ എന്ന ചിത്രം നിർമിക്കുന്നത് ഇരുവരും ചേർന്നാണ്. സെല്‍വമണി സെല്‍വരാജ് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ പൂജ കഴിഞ്ഞ ദിവസം നടന്നു. ചിത്രത്തിൽ ദുൽഖറിനൊപ്പം ഭാഗ്യശ്രീയും സമുദ്രക്കനിയും വേഷമിടുന്നുണ്ട്. ചിത്രത്തിലെ മറ്റ് അണിയറപ്രവർത്തകരുടെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല .

കഴിഞ്ഞ വര്‍ഷം ദുല്‍ഖറിന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രഖ്യാപിച്ച ചിത്രമാണ് കാന്ത. റാണ ദഗുബാട്ടിക്കൊപ്പം സ്വപ്ന ദത്തയും ദുല്‍ഖര്‍ സല്‍മാനും ചേര്‍ന്നാണ് ചിത്രത്തിന്‍റെ നിര്‍മാണം. സ്പിരിറ്റ്, മീഡിയ, സ്വപ്ന സിനിമ, വേഫെറര്‍ ഫിലിംസ് എന്നിവയാണ് ബാനറുകള്‍.

തന്റെ കരിയറിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ചിത്രമായിരിക്കും കാന്ത എന്ന് ചിത്രത്തിന്റെ പ്രഖ്യാപന വേളയിൽ ദുൽഖർ പറഞ്ഞിരുന്നു. ഇതുവരെ കാണാത്ത രീതിയിൽ ആവും താരം ചിത്രത്തിൽ പ്രത്യക്ഷപ്പെടുക. 

ദുൽഖറിന്റെ പുതുതായി റീലിസിനൊരുങ്ങുന്ന ചിത്രവും തെലുക്കിൽ തന്നെയാണ്. വെങ്കി അട്‍ലൂരി രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലക്കി ഭാസ്കര്‍ ആണ് ആ ചിത്രം. ചിത്രം ഒക്ടോബർ 31ന് തിയറ്ററുകളിലെത്തും.

English Summary:
Kaantha: Dulquer Salmaan and Rana Daggubati’s film goes on floors

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews mo-entertainment-movie-dulquersalmaan mo-entertainment-movie-ranadaggubati f3uk329jlig71d4nk9o6qq7b4-list 62s6f2rhr0b8a71aot0d764b10


Source link

Related Articles

Back to top button