വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തതിനു പിന്നിൽ? കാരണവും പരിഹാരവും

വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തതിനു പിന്നിൽ? കാരണവും പരിഹാരവും | Unveiling the Astrological Reasons Behind Lack of Interest in Marriage

വിവാഹം കഴിക്കാൻ താല്പര്യമില്ലാത്തതിനു പിന്നിൽ? കാരണവും പരിഹാരവും

ഡോ. പി.ബി. രാജേഷ്

Published: September 09 , 2024 11:58 AM IST

1 minute Read

Image Credit: LittleBee80/ Istock

വിവാഹ താല്പര്യമില്ലാത്തവരുടെ ജാതകങ്ങൾ പരിശോധിച്ചാൽ മനസ്സിലാവുന്ന പ്രധാന കാര്യം അവരിൽ അധികം പേരുടെ ജാതകത്തിലും വിവാഹകാരകനായ ശുക്രന് മൗഢ്യമുണ്ട് എന്നുള്ളതാണ്. അല്ലെങ്കിൽ ഗുരു ശുക്ര പരസ്പര ദൃഷ്ടി ദോഷമുണ്ടാകും. ചില ജാതകങ്ങളിൽ ഏഴാം ഭാവാധിപനായ ഗ്രഹത്തിന് മൗഢ്യം വന്നാലും വിവാഹം നീണ്ടു പോകും. ഏഴാം ഭാവാധിപൻ ആറിൽ മറഞ്ഞു പോവുകയോ അഷ്ടമത്തിലാവുകയോ ചെയ്താലും വിവാഹം നടക്കാൻ ഏറെ പണിപ്പെടേണ്ടി വരാം. 

ഇത്തരം സാഹചര്യങ്ങളിൽ കുടുംബ ക്ഷേത്രത്തിൽ യഥാശക്തി വഴിപാടുകൾ നടത്തുകയും ആവശ്യമായ രത്നങ്ങൾ ധരിക്കുകയും ചെയ്യാൻ ജോത്സ്യന്മാർ പരിഹാരം നിർദ്ദേശിക്കാറുണ്ട്. ഗ്രഹദോഷ പരിഹാരങ്ങളും ചെയ്യാവുന്നതാണ്. വിവാഹം പെട്ടെന്ന് നടക്കാനായി ശിവനും പാർവതിയും പ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ബാണേശി ഹോമം നടത്തുന്നതും പരിഹാരമാണ്.

English Summary:
Unveiling the Astrological Reasons Behind Lack of Interest in Marriage

30fc1d2hfjh5vdns5f4k730mkn-list dr-p-b-rajesh 2hah8dpc08khttmq9d40oue4v8 7os2b6vp2m6ij0ejr42qn6n2kh-list mo-astrology-astrology-news


Source link
Exit mobile version