പോത്തൻകോട്: ആധുനികകാലത്ത് മനുഷ്യമനസിനെ നിയന്ത്രിക്കാൻ പര്യാപ്തമായ ഉപദേശങ്ങൾ ശ്രീകരുണാകര ഗുരു പകർന്നുനൽകിയിട്ടുണ്ടെന്നും രാജ്യത്തിനാകെ ശാന്തിഗിരി മാതൃകയാണെന്നും കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. ശാന്തിഗിരി ആശ്രമത്തിൽ 98-ാം നവപൂജിതം ആഘോഷ ഭാഗമായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നവപൂജിതം സുവനീറിന്റെ പ്രകാശനം എ.എ.റഹീം എം.പിക്ക് നൽകി മന്ത്രി നിർവഹിച്ചു. മുൻ കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തി. വർത്തമാനകാലത്ത് ശ്രീകരുണാകര ഗുരുവിന്റെ സന്ദേശങ്ങൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാനതപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി, പാളയം ഇമാം ഡോ.വി.പി. ഷുഹൈബ് മൗലവി, ചെമ്പഴന്തി ഗുരുകുലം മഠാധിപതി സ്വാമി അഭയാനന്ദ തുടങ്ങിയവർ സംസാരിച്ചു. മികച്ച സഹകാരിക്കുള്ള റോബർട്ട് ഓവൻ അവാർഡ് നേടിയ സംസ്ഥാന സഹകരണ യൂണിയൻ പ്രസിഡന്റ് കോലിയക്കോട് എൻ.കൃഷ്ണൻ നായരെ ചടങ്ങിൽ ആദരിച്ചു. അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ അഡ്വ.വി. ജോയി, അഡ്വ.എം. വിൻസെന്റ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി.എസ്. പ്രശാന്ത്, മുൻ എം.എൽ.എ എം.എ. വാഹിദ്, ഐ.എൻ.ടി.യു.സി ദേശീയ വൈസ് പ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ, പത്തനാപുരം ഗാന്ധിഭവൻ ചെയർമാൻ ഡോ.പുനലൂർ സോമരാജൻ, ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് സി. ശിവൻകുട്ടി, പോത്തൻകോട് പഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാർ, പി.എസ്.സി അംഗം എസ്. വിജയകുമാരൻ നായർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ. അജികുമാർ, നിംസ് മെഡിസിറ്റി മാനേജിംഗ് ഡയറക്ടർ എം.എസ്. ഫൈസൽ ഖാൻ, സരസ്വതി വിദ്യാലയം ചെയർമാൻ ഡോ.ജി. രാജ് മോഹൻ തുടങ്ങിയവർ സംസാരിച്ചു. ആശ്രമം ജോയിന്റ് സെക്രട്ടറി സ്വാമി നവനന്മ ജ്ഞാനതപസ്വി സ്വാഗതവും ശാന്തിമഹിമ കോ ഓർഡിനേറ്റർ അരവിന്ദ് നന്ദിയും പറഞ്ഞു.
Source link